ITI അഡ്മിഷൻ 2024: ഓൺലൈൻ അപേക്ഷ സമർപ്പണം ജൂൺ 6 മുതൽ
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 6-ന് രാവിലെ 10 മണി മുതൽ ജൂൺ 29-ന് വൈകുന്നേരം 5 മണി വരെ ഓൺലൈനിൽ അപേക്ഷിക്കാം.
കേരളത്തിലെ ഐടിഐകളിൽ 2024-25 അക്കാദമിക് വർഷത്തേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂൺ 6-ന് രാവിലെ 10 മണി മുതൽ ജൂൺ 29-ന് വൈകുന്നേരം 5 മണി വരെ ഓൺലൈനിലോ അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.ഓൺലൈൻ അപേക്ഷകൾ ഐടിഐകളിൽ വെരിഫിക്കേഷൻ: ജൂൺ 10 - ജൂലൈ 6 (രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ)
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം: ജൂലൈ 10 (വൈകുന്നേരം 3 മണി)
അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല.