മാധ്യമ അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കും;സ്വദേശാഭിമാനി-കേസരി പുരസ്കാര തുക ഒന്നര ലക്ഷമായി ഉയർത്തി
മുമ്പ് ഒരു ലക്ഷമായിരുന്നു സ്വദേശാഭിമാനി-കേസരി പുരസ്കാര തുക ഒന്നര ലക്ഷമായി

തിരുവനന്തപുരം: സംസ്ഥാന മാധ്യമ അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് സമ്മാനത്തുക ഇരട്ടിയാക്കുന്നത് പ്രഖ്യാപിച്ചത്.
മാധ്യമ പ്രവർത്തനത്തിലെ സമഗ്ര സംഭാവനക്ക് സർക്കാർ നൽകുന്ന സ്വദേശാഭിമാനി-കേസരി പുരസ്കാര തുക ഒന്നര ലക്ഷമായി ഉയർത്തി. മുമ്പ് ഒരു ലക്ഷമായിരുന്നു സമ്മാനത്തുക.