മാർഷ്യൽ ആർട്‌സിൽ സർട്ടിഫിക്കറ്റ് കോഴ്സ്

കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്.

Jun 12, 2024
മാർഷ്യൽ ആർട്‌സിൽ സർട്ടിഫിക്കറ്റ് കോഴ്സ്

സ്റ്റേറ്റ് റിസോഴ്സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2024 ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാർഷ്യൽ ആർട്സ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. 15 വയസ്സിനുമേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. കോഴ്സ് ദൈർഘ്യം: ആറു മാസം. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ്സ്. കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രത്തിൻ്റെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്. വിശദാംശങ്ങൾ www.srccc.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2024 ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക് സ്റ്റഡി സെൻ്ററുമായി ബന്ധപ്പെടുക: ആയോധന ഫൗണ്ടേഷൻ, രുദ്ര കളരിപ്പയറ്റ് പരിശീലന കേന്ദ്രം, ഹരിപ്പാട് ആലപ്പുഴ. ഫോൺ: 9072113344.