സാമൂഹിക ശാസ്ത്രജ്ഞൻ: സോഷ്യോളജി പി.എച്ച്.ഡിക്കാർക്ക് അവസരം

തിരുവനന്തപുരം : ജില്ലയിലെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് വിലയിരുത്തുന്ന വിദഗ്ധ സമിതിയിൽ ആർ എഫ് സി റ്റി എൽ എ ആൻഡ് ആർ ആർ ആക്ട് (RFCTLA & RR Act ) 2013 സെക്ഷൻ 7 പ്രകാരം അനൗദ്യോഗിക സാമൂഹിക ശാസ്ത്രജ്ഞൻമാരെ നിയമിക്കുന്നതിനായി സോഷ്യോളജിയിൽ പി.എച്ച്.ഡി യോഗ്യത ഉളളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സമാന മേഖലയിൽ പ്രവർത്തി പരിചയം ഉളളവർക്ക് മുൻഗണന ഉണ്ടായിരിക്കും. അപേക്ഷകൾ ബന്ധപ്പെട്ട യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം തപാൽ മുഖേനയോ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ (എൽ.എ), കളക്ടറേറ്റ്, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ ജൂലൈ മൂന്നിനകം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.