പെൻഷൻ മസ്റ്ററിംഗിന് വീട്ടിൽ ചെന്ന കുഴൂർ അക്ഷയ സംരംഭകനെ പട്ടി കടിച്ചു
മസ്റ്ററിംഗിന് പോകുന്നവർ ജാഗ്രതൈ ,പട്ടിയെ സൂക്ഷിക്കുക

കുഴൂർ (തൃശൂർ ):പെൻഷൻ മസ്റ്ററിംഗിനായി കിടപ്പുരോഗിയുടെ വീട്ടിൽ ചെന്ന തൃശൂർ കുഴൂർ അക്ഷയ സംരംഭകനെ വീട്ടിലെ വളർത്തുനായ കടിച്ചു .കഴിഞ്ഞ ദിവസമാണ് സംഭവം ,രാവിലെ പതിവുപോലെ സെന്ററിൽ നിന്നും മസ്റ്ററിംഗിനായി ചെന്ന സംരംഭകൻ ജെൻസൺ ആണ് പട്ടിയുടെ കടിയേറ്റത് .രാവിലെ 11 45 ഓടെ ആണ് സംഭവം .വീട്ടിലേക്കുള്ള വഴിയിൽ പ്രവേശിച്ച ജെന്സനെ നായ ഓടിവന്നു കടിക്കുകയായിരുന്നു .നായക്ക് പഞ്ചായത്ത് ലൈസൻസ് ഇല്ല ,അതോടൊപ്പം ഒരുവർഷമായി പ്രതിരോധ കുത്തിവെപ്പും എടുത്തിട്ടില്ല .
നായയുടെ കടിയേറ്റ ജെൻസൺ ഉടൻതന്നെ സോപ്പുപയോഗിച്ച് 15 മിനിറ്റോളം മുറിവ് കഴുകിയതിനു ശേഷം മാള സർക്കാർ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ തേടി .തുടർന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രധാന കുത്തിവെപ്പുകൾ എടുക്കുകയും തുടരെയുള്ള മൂന്നോളം കുത്തിവെപ്പുകൾ വ്യത്യസ്ത ദിവസങ്ങളിലായി എടുത്തുകൊണ്ടിരിക്കുകയുമാണ് .
അതുകൊണ്ട് പെൻഷൻ മസ്റ്ററിംഗിന് വീടുകളിൽ ചെല്ലുന്ന അക്ഷയ സംരംഭകർ ശ്രദ്ധിക്കുക
മുൻകൂട്ടി മസ്റ്ററിംഗിന് ചെല്ലുന്നതായി വീടുകളിൽ വിവരം നൽകുക
നായ ഉൾപ്പെടയുള്ള വളർത്തു മൃഗങ്ങളെ കെട്ടിയിടുവാൻ വീട്ടുകാരോട് പറയുക
ആധാർ കാർഡ് എടുത്തു വയ്ക്കുവാൻ പറയുക
മസ്റ്ററിംഗിന് തുകയായ 50 രൂപ കരുതണം എന്നുകൂടി വീട്ടുകാരെ ധരിപ്പിക്കുക
ഇത്രയും കരുതൽ എടുത്താൽ സംരംഭകൻ പരുക്കുകളില്ലാതെ രക്ഷപെടാം .അതിനാൽ അക്ഷയ സംരംഭകർ ജാഗ്രതൈ ......
മറ്റൊന്ന് കൂടി അധികാരികളുടെ ശ്രദ്ധക്കായ് .....
നാളിതുവരെ സമൂഹത്തിന്റെ ഉന്നതിക്കായി സർക്കാരിന്റെ സേവനങ്ങളുടെ ദാതാക്കളായി പ്രവർത്തിക്കുന്ന അക്ഷയ സംരംഭകർക്ക് നാളിതുവരെയായി യാതൊരു നിയമ ,ആരോഗ്യ ,പരിരക്ഷയോ സർക്കാർ ഏർപ്പെടുത്തിയിട്ടില്ല .പെൻഷൻ മസ്റ്ററിംഗിന് വീട്ടിൽ ചെന്ന് ചെയ്യുന്നതിന് 50 രൂപയാണ് നിരക്ക് .സംരംഭകനോ ,മറ്റൊരാളോ വീട്ടിലെത്തുന്നതിനുള്ള യാത്രക്കൂലി പോലും ലഭിക്കുന്നില്ല എന്നത് വ്യക്തം .ഇപ്പോൾ ജെന്സനെ നായ കടിച്ചു ,ചികിത്സക്കായി പതിനായിരങ്ങൾ സംരംഭകൾ കയ്യിൽ നിന്നും മുടക്കേണ്ടി വരുന്നു . അക്ഷയയിലെ എല്ലാ സേവനങ്ങൾക്കും കുറഞ്ഞ തുകയാണ് ഫീസായി നിശ്ചയിച്ചിരിക്കുന്നത് .എല്ലാ മേഖലയിലും വർദ്ധനവ് വന്നപ്പോഴും അക്ഷയക്കാരെ സർക്കാർ മറന്നിരിക്കുകയാണ് .അവസാനം ,കെ സ്മാർട്ട് നിരക്കിൽ സംഭവിച്ചതും ഇതുതന്നെ .അക്ഷയ സേവനങ്ങൾക്ക് നിരക്ക് പരിഷ്കരണം അത്യാവശ്യമാണ് .അതുപോലെ സംരംഭകർക്കും ജീവനക്കാർക്കും നിയമ -ആരോഗ്യ പരിരക്ഷയും സർക്കാർ ഉറപ്പാക്കണം .