ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിക്കുന്നു

Nov 5, 2026
ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിക്കുന്നു

സമഗ്ര ശിക്ഷാ കേരളയുടെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലാ പ്രോജക്‌ട് ഓഫീസുകളിൽ ക്ലാർക്ക് തസ്‌തികയിലേയ്ക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ക്ലാർക്ക് തസ്‌തികകളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർ മാത്രമാണ് അപേക്ഷ അയയ്ക്കേണ്ടത്. വിദ്യാഭ്യാസവകുപ്പിൽ നിന്നുള്ള അപേക്ഷകർക്കായിരിക്കും മുൻഗണന. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും സമഗ്ര ശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ (www.ssakerala.in) ലഭ്യമാണ്. അപേക്ഷകൾ സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്‌ട് ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി നവംബർ 10.