ഇന്റഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സ്
ക്ലാസുകൾ ജൂൺ ആറ് മുതൽ ആരംഭിക്കും.
തിരുവനന്തപുരം : കേരള സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ കേരള നടനം ഇന്റർഗ്രേറ്റഡ് സർട്ടിഫിക്കറ്റ് കോഴ്സിനു അപേക്ഷ ക്ഷണിച്ചു. കേരളനടനം സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർക്കോ, തത്തുല്യമായ യോഗ്യത ഉള്ളവർക്കോ അപേക്ഷിക്കാം. ക്ലാസുകൾ ജൂൺ ആറ് മുതൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഗുരുഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0471 2364771, 8129406346