ദേശീയ ജൂനിയര്‍ ബാസ്‌ക്കറ്റ്‌ബോള്‍; അമാന്‍ഡയും നിരഞ്ജനും കേരളത്തെ നയിക്കും
മേയ് എട്ടുമുതല്‍ 14 വരെ ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ മധ്യപ്രദേശ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു
കോട്ടയം: 2024 മേയ് എട്ടുമുതല്‍ 14 വരെ ബാസ്‌കറ്റ്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ മധ്യപ്രദേശ് ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഇന്‍ഡോറിലെ എമറാള്‍ഡ് ഹൈറ്റ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന 74-ാമത് പുരുഷ-വനിതാ ജൂനിയര്‍ ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ വനിതാ ടീമിനെ തേവര സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസില്‍നിന്നുള്ള അമാന്‍ഡ മരിയ റോച്ചയും പുരുഷടീമിനെ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസില്‍നിന്നുള്ള നിരഞ്ജന്‍ എല്‍.ആറും നയിക്കും.തമിഴ്‌നാട്, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക എന്നിവയ്‌ക്കൊപ്പം എ ഗ്രൂപ്പിലാണ് കേരള വനിതകള്‍. പുരുഷന്മാര്‍ ഗ്രൂപ്പ് എയില്‍ഉത്തര്‍പ്രദേശ്, ചണ്ഡീഗഡ്, പഞ്ചാബ്, ഡല്‍ഹി എന്നിവയ്‌ക്കൊപ്പവും. കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍നിന്നുള്ള ജോസ് ഫിലിപ്പാണ് വനിതാ ടീം പരിശീലകന്‍. ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സില്‍നിന്നുള്ള അനീറ്റ പി.വി. അസിസ്റ്റന്റ് കോച്ചും മാനേജരുമാണ്. പുരുഷ ടീം പരിശീലകന്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ ഡിമല്‍ സി മാത്യുവാണ്. എറണാകുളത്തുനിന്നുള്ള പ്രേം കുമാര്‍ അസിസ്റ്റന്റ് കോച്ച്. വിനീഷ് കെ. പാലക്കാട് മാനേജരുമാണ്.
ടീം - പുരുഷന്മാര്‍: നിരഞ്ജന്‍ എല്‍ ആര്‍ (ക്യാപ്റ്റന്‍ ) , അന്‍വിന്‍, ജോര്‍ജ്ജ് ജോസഫ്, ജിബിന്‍ തോമസ് (തിരുവനന്തപുരം), നിയുക്ത് സലില്‍, വിനയ് ശങ്കര്‍, ജീവന്‍ കെ ജോബി (തൃശൂര്‍), ജിന്‍സ് കെ ജോബി, ആല്‍ബി മാത്യു (കോട്ടയം), അശ്വിന്‍ കൃഷ്ണ, രാമാനന്ദ് ജി (ആലപ്പുഴ), ജിഷ്ണു വി എം (മലപ്പുറം), ജോഹാന്‍ ജെന്‍സണ്‍ മെല്ലേത്ത് (എറണാകുളം), കോച്ച്-ഡിമല്‍ സി മാത്യു (കെഎസ്എസ്സി), പ്രേംകുമാര്‍ (എറണാകുളം), മാനേജര്‍-വിനീഷ് കെ. (പാലക്കാട്).