കിറ്റ്സിൽ പി.ജി ഡിപ്ലോമ കോഴ്സുകൾ

സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ പിജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻ ഇൻ ടൂറിസം, പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് താൽപര്യമുള്ള വിദ്യാർഥികൾ www.kittsedu.org എന്ന വെബ്സൈറ്റിലോ നേരിട്ടോ അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 17. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8714425302, 9037855200, 0471 2327707