സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു

State fruit tree award announced

Aug 13, 2024
സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് പ്രഖ്യാപിച്ചു
PALA HOSPITAL

തിരുവനന്തപുരം: 2023-24 വര്‍ഷത്തിലെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (പി.എച്ച്.സി.), നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങള്‍ (യു.പി.എച്ച്.എസി), ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ (എച്ച്. ഡബ്ല്യൂ.സി.സബ്-സെന്റര്‍) എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ഏററവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതല അവാര്‍ഡ്

ജില്ലാതല ആശുപത്രികളില്‍ 91.75 ശതമാനം മാര്‍ക്ക് നേടി ഡബ്ല്യൂ ആന്റ് സി ആശുപത്രി പൊന്നാനി മലപ്പുറം ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപയുടെ അവാര്‍ഡിന് അര്‍ഹരായി. ജില്ലാ തലത്തില്‍ 88.21 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ ജില്ലാ ആശുപത്രി നിലമ്പൂര്‍ മലപ്പുറം കരസ്ഥമാക്കി.

ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 13 ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കുന്നതാണ്.ജില്ലാ ആശുപത്രി ആലുവ എറണാകുളം (87.99%)
ജനറല്‍ ആശുപത്രി കാസര്‍ഗോഡ് (86.48%)
ജനറല്‍ ആശുപത്രി നെയ്യാറ്റിന്‍കര (84.25%)
ഡബ്ല്യൂ ആന്റ് സി ആശുപത്രി ആലപ്പുഴ (83.26%)
ജനറല്‍ ആശുപത്രി തൃശ്ശൂര്‍ (83.14%)
ജില്ലാ ആശുപത്രി വടകര കോഴിക്കോട് (80.61%)
ജില്ലാ ആശുപത്രി പാലക്കാട് ( 76.82%)
ജനറല്‍ ആശുപത്രി പാലാ കോട്ടയം (75.71%)
ജില്ലാ ആശുപത്രി മാവേലിക്കര ആലപ്പുഴ (74.34%)
ഡബ്ല്യൂ ആന്റ സി ആശുപത്രി മങ്ങാട്ടുപ്പറമ്പ കണ്ണൂര്‍ (74.09%)
ഡബ്ല്യൂ ആന്റ് സി ആശുപത്രി കൊല്ലം (73.47%)
ജനറല്‍ ആശുപത്രി കാഞ്ഞിരപ്പള്ളി കോട്ടയം (72.43%)
ജനറല്‍ ആശുപത്രി അടൂര്‍ പത്തനംതിട്ട (71.08%)

എന്നിവയാണ് ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹമായ ആശുപത്രികള്‍.

സബ് ജില്ലാതലം

സബ് ജില്ലാ തലത്തില്‍ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി ചാവക്കാട് തൃശ്ശൂര്‍ (89.09%) ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനമായ 10 ലക്ഷം രൂപ താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി തിരൂരങ്ങാടി മലപ്പുറം (87.44%) കരസ്ഥമാക്കി.

അതോടൊപ്പം തന്നെ സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 10 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.
താലൂക്ക് ആശുപത്രി കുറ്റ്യാടി കോഴിക്കോട് (82.92%)
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി കോതമംഗലം എറണാകുളം (81.18 %)
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി കൊടുങ്ങല്ലൂര്‍ തൃശ്ശൂര്‍ (80.76 %)
താലുക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പീരുമേട് ഇടുക്കി (80.38 %)
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി തൃക്കരിപ്പൂര്‍ കാസര്‍ഗോഡ് (80.08 %)
ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ പാലക്കാട് (79.35%)
താലുക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി വൈക്കം കോട്ടയം (77.56 %)
താലൂക്ക് ആശുപത്രി മംഗല്‍പ്പാടി കാസര്‍ഗോഡ് (77.38 %)
താലൂക്ക് ആശുപത്രി പഴയങ്ങാടി കണ്ണൂര്‍ (76.59 %)
താലൂക്ക് ആശുപത്രി പുതുക്കാട് തൃശ്ശൂര്‍ (76.43 %)

എന്നീ ആശുപത്രികള്‍ സബ് ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹരായി.

താലൂക്ക് ആശുപത്രി കുറ്റ്യാടി കോഴിക്കോട് (82.92%)
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി കോതമംഗലം എറണാകുളം (81.18 %)
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി കൊടുങ്ങല്ലൂര്‍ തൃശ്ശൂര്‍ (80.76 %)
താലുക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി പീരുമേട് ഇടുക്കി (80.38 %)
താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി തൃക്കരിപ്പൂര്‍ കാസര്‍ഗോഡ് (80.08 %)
ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കോട്ടത്തറ പാലക്കാട് (79.35%)
താലുക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി വൈക്കം കോട്ടയം (77.56 %)
താലൂക്ക് ആശുപത്രി മംഗല്‍പ്പാടി കാസര്‍ഗോഡ് (77.38 %)
താലൂക്ക് ആശുപത്രി പഴയങ്ങാടി കണ്ണൂര്‍ (76.59 %)
താലൂക്ക് ആശുപത്രി പുതുക്കാട് തൃശ്ശൂര്‍ (76.43 %)

എന്നീ ആശുപത്രികള്‍ സബ് ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹരായി.സാമൂഹികാരോഗ്യ കേന്ദ്രം

സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒന്നാം സ്ഥാനമായ 3 ലക്ഷം രൂപയ്ക്ക് സി.എച്ച്.സി വലപ്പാട്, തൃശ്ശൂര്‍ (90.60%) അര്‍ഹത നേടി. അതോടൊപ്പം തന്നെ സാമൂഹികാരോഗ്യ ക്രേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 12 ആശുപ്രതികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.

സി.എച്ച്.സി പള്ളിക്കല്‍, തിരുവനന്തപൂരം (84.31%)
സി.എച്ച്.സി തലക്കുളത്തൂര്‍ കോഴിക്കോട് (83.72%)
സി.എച്ച്.സി കൂടല്ലൂര്‍ കോട്ടയം (81.27%)
സി.എച്ച്.സി മുല്ലശ്ശേരി തൃശ്ശൂര്‍ (80.83%)
സി.എച്ച്.സി അമ്പലപ്പുഴ ആലപ്പുഴ (78.63%)
സി.എച്ച്.സി മുതുക്കുളം ആലപ്പുഴ (77.85%)
സി.എച്ച്.സി കടയിരുപ്പ് എറണാകുളം (77.31%)
സി.എച്ച്.സി നരിക്കുനി കോഴിക്കോട് (77.02%)
സി.എച്ച്.സി വളയം കോഴിക്കോട് (73.83%)
സി.എച്ച്.സി ഓര്‍ക്കാട്ടേരി കോഴിക്കോട് (72.60%)
സി.എച്ച്.സി മീനങ്ങാടി വയനാട് (71.39%)
സി.എച്ച്.സി കൊപ്പം പാലക്കാട് (70.92%)

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.