ചിത്രരചന, പെയിന്റിങ് മത്സരം

Nov 6, 2026
ചിത്രരചന, പെയിന്റിങ് മത്സരം

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നവംബർ എട്ടിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിൽ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം സ്കൂൾ വിദ്യാർഥികൾക്ക് ചിത്ര രചന, പെയിന്റിങ് മത്സരങ്ങളും ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്ക് പോസ്റ്റർ രചന മത്സരവും നടത്തും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിന്റെ ആഭിമുഖ്യത്തിലാണ് മത്സരം. https://forms.gle/9LmQDaV3Dg7CrnQi9 ഗൂഗിൾ ഷീറ്റിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.