മാത്സ് ടാലന്റ് സെർച്ച് പരീക്ഷ; രജിസ്ട്രേഷൻ 15 വരെ നീട്ടി

എൽ. കെ.ജി. മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം.

Aug 29, 2024
മാത്സ്  ടാലന്റ് സെർച്ച് പരീക്ഷ; രജിസ്ട്രേഷൻ 15 വരെ നീട്ടി

കേരള ഗണിതശാസ്ത്ര പരിഷത്ത് സ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന മാത്സ് ടാലന്റ് സെർച്ച് പരീക്ഷയുടെ (എം.ടി .എസ്.ഇ.) രജിസ്ട്രേഷൻ സെപ്റ്റംബർ 15 വരെ നീട്ടി.

എൽ. കെ.ജി. മുതൽ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികൾക്ക് പങ്കെടുക്കാം.ഡിസംബർ എട്ടിന് നടക്കുന്ന പ്രാഥമിക പരീക്ഷയിൽ മികവ് തെളിയിക്കുന്നവർക്കുള്ള രണ്ടാം ഘട്ട പരീക്ഷ 2025 ജനുവരി 25-ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കും. ഇതിൽ ഒന്നുമുതൽ പത്തുവരെ റാങ്ക് നേടുന്ന എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കും.

15 രൂപ തപാൽ സ്റ്റാമ്പ് സഹിതം 
ജനറൽ സെക്രട്ടറി,
 കേരള ഗണിതശാസ്ത്ര പരിഷത്ത്,
 മണർകാട് പി.ഒ.,
 കോട്ടയം 686019 
എന്ന വിലാസത്തിൽ അപേക്ഷിക്കുക.

Prajeesh N K MADAPPALLY