പിജിഡിഎം -ആര്‍എം, പിജിഡിആര്‍ഡിഎം കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്

May 15, 2024
പിജിഡിഎം -ആര്‍എം, പിജിഡിആര്‍ഡിഎം കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
nipr-can-apply-for-pgdm-rm-and-pgdrdm-courses

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്പ്‌മെന്റ് ആന്റ് പഞ്ചായത്തി രാജില്‍ പിജിഡിഎം -ആര്‍എം, പിജിഡിആര്‍ഡിഎം പ്രോഗ്രാമുകളിലേക്ക് മെയ് അഞ്ച് വരെ അപേക്ഷിക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.എ.ഐ.സി.ടി.ഇ. അംഗീകാരമുള്ള രണ്ടുവര്‍ഷ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ്-റൂറല്‍ മാനേജ്‌മെന്റ് (പി.ജി.ഡി.എം.-ആര്‍.എം.), ഒരുവര്‍ഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ റൂറല്‍ ഡിവലപ്‌മെന്റ് മാനേജ്‌മെന്റ് (പി.ജി.ഡി.ആര്‍.ഡി.എം.) എന്നീ പ്രോഗ്രാമുകളിലേക്ക്, 50 ശതമാനം മാര്‍ക്കോടെ (പട്ടിക/ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 ശതമാനം) ഏതെങ്കിലും വിഷയത്തില്‍ ബാച്ച്ലര്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.രണ്ടുവര്‍ഷ റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം അപേക്ഷകര്‍ക്ക്, സി.എ.ടി./എക്‌സ്.എ.ടി./എം.എ.ടി./സി.എം.എ.ടി./ എ.ടി.എം.എ./ജി.എം.എ.ടി. എന്നിവയിലൊന്നിലെ സാധുവായ സ്‌കോര്‍ വേണം.ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് ഗ്രൂപ്പ് ഡിസ്‌കഷന്‍, പേഴ്‌സണല്‍ ഇന്റര്‍വ്യൂ എന്നിവ ഉണ്ടാകും.വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: http://www.nirdpr.org.in/.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.