കെ-മാറ്റ്: അപേക്ഷ ക്ഷണിച്ചു
ജൂൺ ആറിന് വൈകീട്ട് 4 വരെയാണ് അപേക്ഷിക്കാനുള്ള സമയം

തിരുവനന്തപുരം: ഇക്കൊല്ലത്തെ എം.ബി.എ. പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ മാനേജ്‌മെന്റ് ആപ്‌റ്റിറ്റ്യൂഡ് ടെസ്റ്റിനായി (കെ-മാറ്റ് സെക്‌ഷൻ-രണ്ട്) മേയ് 29 മുതൽ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ ആറിന് വൈകീട്ട് 4 വരെയാണ് അപേക്ഷിക്കാനുള്ള സമയം. വിവരങ്ങൾക്ക് ഹെൽപ് ലൈൻ- 0471 2525300.