അവധിക്കാലത്ത് അടുത്തറിയാം, എറണാകുളത്തിന്റെ മനോഹാരിതയെ

വിനോദസഞ്ചാരത്തിന് പേരുകേട്ട എറണാകുളം ജില്ലയിൽ അനന്ത സാധ്യതകളാണ് ടൂറിസത്തിനുള്ളത്.നഗരഭംഗി ആസ്വദിക്കാൻ എത്തുന്നവർക്ക് കുട്ടികളുമായി സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണ് നഗരത്തിലുള്ള ചിൽഡ്രൻസ് പാർക്ക്‌

അവധിക്കാലത്ത് അടുത്തറിയാം, എറണാകുളത്തിന്റെ മനോഹാരിതയെ
beauty-of-ernakulam

എറണാകുളം :വിനോദസഞ്ചാരത്തിന് പേരുകേട്ട  എറണാകുളം ജില്ലയിൽ അനന്ത സാധ്യതകളാണ് ടൂറിസത്തിനുള്ളത്.നഗരഭംഗി ആസ്വദിക്കാൻ എത്തുന്നവർക്ക് കുട്ടികളുമായി സമയം ചെലവഴിക്കാൻ പറ്റിയ ഇടമാണ് നഗരത്തിലുള്ള ചിൽഡ്രൻസ് പാർക്ക്‌. കുട്ടികൾക്കായുള്ള നിരവധി റൈഡുകൾക്ക് പുറമെ പെഡൽ ബോട്ടിംഗ് സംവിധാനവും ചിൽഡ്രൻസ് പാർക്കിലുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് ആറ് വരെയാണ് പെഡൽ ബോട്ടിംഗ് സൗകര്യമുള്ളത്.

നഗരക്കാഴ്ചകൾ വിട്ട് എറണാകുളം ജില്ലയിലെ ഗ്രാമഭംഗി കാണാനാഗ്രഹിക്കുന്നവർക്കായി നിരവധി പാക്കേജുകൾ ഡി.ടി.പി.സി ഒരുക്കുന്നുണ്ട്. മുനമ്പത്തെ വാട്ടർ സ്പോർട്സ് സൗകര്യങ്ങളും കുമ്പളങ്ങിയിൽ നടത്തുന്ന വിവിധ പാക്കേജുകളും ഭൂതത്താൻകെട്ടിലും ഏഴാറ്റുമുഖത്തുമുള്ള പാക്കേജുകളും ഏത് പ്രായക്കാർക്കും ആസ്വാദ്യമാവുമെന്ന കാര്യത്തിൽ സംശയമില്ല.കുമ്പളങ്ങിയുടെ ഗ്രാമ ഭംഗിയും കായൽ സൗന്ദര്യവും ഭക്ഷണവും ബോട്ടിംഗുമെല്ലാം ആസ്വദിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.കൊച്ചി കായലിലെ സന്ധ്യാ കാഴ്ചകൾ സമ്മാനിക്കുന്ന സൺസെറ്റ് ക്രൂയ്‌സ് ആണ് മറ്റൊരു ആകർഷണം.വിവിധ വാട്ടർ സ്പോർട്സുകൾ പരിശീലിക്കാനും ആസ്വദിക്കാനും സാധിക്കുന്ന തരത്തിലാണ് മുനമ്പം പാക്കേജ് ഒരുക്കിയിരിക്കുന്നത്. ബൂഗി ബോർഡ്‌, കയാക്കിങ്, ക്വാഡ് ബൈക്ക്, ബനാന റൈഡ്, സ്പീഡ് ബോട്ടുകൾ, കാറ്റാമറൻ ബോട്ടുകൾ, ലേ ലോ റൈഡ്, ബമ്പർ റൈഡ്, ജെറ്റ് സ്‌കി, സ്ക്യൂബ ഡൈവിങ്, വിൻഡ് സർഫിങ് എന്നിവ ഉല്ലാസത്തിനും പരിശീലനത്തിനുമായി ഇവിടെ ഒരുക്കിയിട്ടുണ്ട്.മലയോര മേഖലയുടെ ഭംഗി കാണാനാഗ്രഹിക്കുന്നവർക്ക് അത്തരത്തിലുള്ള സൗകര്യങ്ങളും ഡി.ടി.പി.സി ഒരുക്കിയിട്ടുണ്ട്. ഏഴാറ്റുമുഖത്തെ വശ്യമനോഹാരിതയും പാർക്കും ഉല്ലാസ സൗകര്യങ്ങളും സഞ്ചാരികളെ ആകർഷിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നു. ഭൂതത്താൻകെട്ടിൽ ഡാം കാഴ്ചകൾക്ക് പുറമെ പാർക്ക്‌, ബോട്ടിംഗ് എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളിൽ കുടുംബവുമൊത്ത് ചെലവഴിക്കാൻ അനുയോജ്യമായ ഇടമാണ് മലയാറ്റൂർ മണപ്പാട്ട് ചിറ. അല്പം സാഹസികത ആഗ്രഹിക്കുന്നവർക്ക് കൂരുമല വ്യൂ പോയിന്റിൽ എത്തി കാഴ്ചകൾ ആസ്വദിക്കാനാകും.പുരാവസ്തുവകുപ്പിന് കീഴിൽ വരുന്ന വിവിധ സ്മാരകങ്ങൾ വിദ്യാർത്ഥികൾക്ക് ആനന്ദത്തോടൊപ്പം അറിവും സമ്മാനിക്കുന്നവയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.