ചാറ്റ് ചെയ്യാൻ ആരുമില്ലാത്തവർക്കായി വാട്‌സാപിൽ നിര്‍മിത ബുദ്ധിയുടെ (എഐ) സാന്നിധ്യം
ചാറ്റ് ചെയ്യാൻ ആരുമില്ലാത്തവർക്കായി ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ പറയാനും വാട്‌സാപിൽ ഇതാ നിര്‍മിത ബുദ്ധിയുടെ (എഐ) സാന്നിധ്യം. ആദ്യം അമേരിക്കയിലെ ഉപയോക്താക്കള്‍ക്കാണ് ലഭ്യമാക്കിയിരുന്നതെങ്കിലും ഇന്ത്യയില്‍ ചിലര്‍ക്കും ഈ സേവനം ഇപ്പോള്‍ കിട്ടിതുടങ്ങിയെന്നാണ് റിപ്പോർട്ട്.
ചാറ്റ് ചെയ്യാൻ ആരുമില്ലാത്തവർക്കായി ചോദ്യങ്ങൾ ചോദിക്കാനും ഉത്തരങ്ങൾ പറയാനും വാട്‌സാപിൽ ഇതാ നിര്‍മിത ബുദ്ധിയുടെ (എഐ) സാന്നിധ്യം. ആദ്യം അമേരിക്കയിലെ ഉപയോക്താക്കള്‍ക്കാണ് ലഭ്യമാക്കിയിരുന്നതെങ്കിലും ഇന്ത്യയില്‍ ചിലര്‍ക്കും ഈ സേവനം ഇപ്പോള്‍ കിട്ടിതുടങ്ങിയെന്നാണ് റിപ്പോർട്ട്. വാട്‌സാപ്പിന്റെ വലതു വശത്ത് താഴെയായി 'മെറ്റാ എഐ' എന്നു കാണാനാകുന്നവര്‍ക്ക് ഇപ്പോള്‍ ഉപയോഗിച്ചു തുടങ്ങാം. മറ്റൊരാളോടു സംസാരിക്കുന്ന മട്ടില്‍ ചാറ്റ് ചെയ്യാന്‍ അനുവദിക്കുന്ന മെറ്റാ എഐയുടെ സാന്നിധ്യം, മറ്റു വാട്‌സാപ് ഉപയോക്താക്കള്‍ക്കും മാസങ്ങള്‍ക്കുള്ളില്‍ ലഭിച്ചേക്കും. വാട്ട്സ് ആപ്പ് മെസൻജർ, ഇൻസ്റ്റാഗ്രാംഎന്നീ ആപ്പുകളില്‍ എഐ സാന്നിധ്യം കൊണ്ടുവരും എന്ന് 2023ലെ മെറ്റാ കണക്ടിലാണ് കമ്പനി അറിയിച്ചത്. കമ്പനി സ്വന്തമായി വികസിപ്പിച്ച ലാമാ 2 (Llama 2) ജനറേറ്റിവ് ടെക്‌സ്റ്റ് മോഡലും, കമ്പനിയുടെ തന്നെ ലാര്‍ജ് ലാംഗ്വെജ് മോഡല്‍ ഗവേഷണഫലവും പ്രയോജനപ്പെടുത്തിയാണ് ഇത് കൊണ്ടുവന്നിരിക്കുന്നത്. എഐ വഴി തേടുന്ന തത്സമയ വിവരങ്ങള്‍ നല്‍കാനായി മൈക്രോസോഫ്റ്റ് ബിങ്ങിനെയും മെറ്റാ ആശ്രയിക്കും.മെറ്റാ എഐയുടെ ശ്രദ്ധേയമായ ഫീച്ചറുകളിലൊന്ന് ഇമേജ് ജനറേഷന്‍ ടൂള്‍ ആണ്. വാക്കാലുള്ള പ്രോംപ്റ്റുകൾ കേട്ട്, മെറ്റാ എഐയ്ക്ക് യഥാര്‍ത്ഥമെന്നു തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.