ഐ ഫോണിൽ വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്‍റുകള്‍ നേരിട്ട് സ്‌കാൻ ചെയ്യാം
ഐഫോൺ ഉപയോക്താക്കൾക് സന്തോഷ വാർത്ത; വാട്‌സ്ആപ്പ് ഇനി ഒരു സ്മാർട്ട് സ്കാനർ
ന്യൂഡൽഹി : നമ്മുടെ ദൈനംദിന ജീവിതത്തിൽ എല്ലാവർക്കും ഏറെ പ്രാധാന്യമുള്ളഒരു ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. സന്ദേശങ്ങൾ അയക്കുക, വിളിക്കുക എന്നീ അടിസ്ഥാന സൗകര്യങ്ങളാണ് വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്നത്. എന്നാൽ ഇപ്പോൾ ഐഫോൺ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. ഇനി മുതൽ വാട്‌സ്ആപ്പ് ക്യാമറ ഉപയോഗിച്ച് ഡോക്യുമെന്‍റുകള്‍ നേരിട്ട് സ്‌കാൻ ചെയ്യാനുള്ള അപ്ഡേഷനാണ് ഐഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.പുത്തൻ അപ്ഡേഷനിലൂടെ പ്രിന്റ് ചെയ്തതോ എഴുതിയതോ ആയ ഒരു പേപ്പർ സ്‌കാൻ ചെയ്ത് പിഡിഎഫ് രൂപത്തിൽ അയച്ചുകൊടുക്കാൻ സാധിക്കും. ഇനി തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് ഡോക്യുമെന്‍റുകൾ സ്കാൻ ചെയ്യേണ്ടതില്ല. ഈ ഫീച്ചർ ഇപ്പോൾ ഐഫോൺ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമായിട്ടുള്ളൂ. എന്നാൽ വളരെ പെട്ടെന്ന് ആൻഡ്രോയിഡ് ഫോണുകളിലേക്കും ലഭ്യമാകുമെന്നാണ് റിപോർട്ടുകൾ.