ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ആഘോഷമാക്കി ഗൂഗിളും
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ആഘോഷമാക്കി ഗൂഗിളും. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രതീകാത്മക ചിത്രം ഉപയോഗിക്കുകയാണ് ഗൂഗിൾ ഡൂഡിൽ.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ആഘോഷമാക്കി ഗൂഗിളും. രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പ്രതീകാത്മക ചിത്രം ഉപയോഗിക്കുകയാണ് ഗൂഗിൾ ഡൂഡിൽ.തെരഞ്ഞെടുപ്പിനെ പ്രതിനിധാനം ചെയ്യുന്ന ചൂണ്ടുവിരലിൽ മഷി അടയാളപ്പെടുത്തിയ പരമ്പരാഗത ചിത്രം താത്കാലിക ലോഗോയായി ഉപയോഗിക്കുകയാണ് ഗൂഗിൾ ഡൂഡിൽ. മഷി പുരട്ടിയ വിരൽ ലോകത്തിലെ ജനാധിപത്യാവകാശത്തെ കാണിക്കുന്നതാണ്. ഗൂഗിൾ ഡൂഡിലിൽ ക്ലിക്കുചെയ്യുമ്പോൾ ഉപയോക്താവിനെ 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ ഗൂഗിൾ സെർച്ച് ഫലത്തിലേക്ക് കൊണ്ടുപോകും.അവധിദിനങ്ങൾ, പ്രധാനപ്പെട്ട തീയതികൾ, സമൂഹത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തികളുടെ ജനന മരണങ്ങൾ എന്നിവയുൾപ്പെടെ പ്രാദേശികവും ആഗോളവുമായ സംഭവങ്ങൾ സ്മരിക്കാൻ രൂപകൽപന ചെയ്‌തിരിക്കുന്ന ഗൂഗിൾ ലോഗോയിൽ വരുത്തുന്ന ഹ്രസ്വവും താൽക്കാലികവുമായ മാറ്റങ്ങളാണ് ഗൂഗിൾ ഡൂഡിൽ. ചിത്രങ്ങൾ, ആനിമേഷനുകൾ, സ്ലൈഡ്‌ഷോകൾ, വീഡിയോകൾ, ഇന്ററാക്ടീവ് ഗെയിമുകൾ എന്നിവയുൾപ്പെടെ വിവിധ ഫോർമാറ്റുകളിൽ ഈ ഡൂഡിലുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ഉപയോക്താക്കൾക്ക് വൈവിധ്യവും ആകർഷകവുമായ അനുഭവമാണ് സമ്മാനിക്കുന്നത്.ഏപ്രിൽ 19 മുതൽ ജൂൺ ഒന്നുവരെ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.