ആകര്‍ഷകമായ രൂപകല്‍പ്പനയില്‍ എത്തുന്ന ജിയോഫോണ്‍ പ്രൈമ 2 അവതരിപ്പിച്ച് ജിയോ
എല്ലാ ജിയോ ആപ്പുകളെയും സപ്പോർട്ട് ചെയ്യും. കൂടാതെ ജനകീയ ആപ്പുകളായ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ വോയ്‌സ് അസിസ്റ്റന്റ് തുടങ്ങിയവയും ലഭ്യമാകും
ആകര്‍ഷകമായ രൂപകല്‍പ്പനയില്‍ എത്തുന്ന ജിയോഫോണ്‍ പ്രൈമ 2 അവതരിപ്പിച്ച് ജിയോ. കര്‍വ്ഡ് ഡിസൈനോട് കൂടിയെത്തുന്ന ഫോണ്‍ ആഡംബരവും അത്യാകര്‍ഷകവുമായ പ്രൊഫൈല്‍ പ്രൈമ 2-വിന് നല്‍കുന്നു. അത്യാഡംബരമായ ലെതര്‍ ഫിനിഷാണ് ഫോണിന്റെ എക്‌സ്റ്റീരിയര്‍ പ്രൊഫൈലിന്റെ മറ്റൊരു പ്രത്യേകത. ആഡംബരത്തിന്റെ പുതിയ അടയാള ചിഹ്നമായി ഈ മോഡല്‍ മാറുമെന്നാണ് ജിയോയുടെ പ്രതീക്ഷ.പരമ്പരാഗത ഫീച്ചര്‍ ഫോണുകളുടെ അതിരുകള്‍ ലംഘിച്ച് നേറ്റീവ് വീഡിയോ കോളിംഗ് ഉള്‍പ്പടെയുള്ള ഗംഭീര സംവിധാനങ്ങളോട് കൂടിയാണ് ഫോണ്‍ എത്തുന്നത്. പ്രത്യേക ആപ്ലിക്കേഷനുകളുടെ ആവശ്യമില്ലാതെ തന്നെ മുഖാമുഖം ബന്ധിപ്പിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ നൂതന സാങ്കേതിക സവിശേഷത തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നു.ജനകീയ ആപ്പുകളായ യൂട്യൂബ്, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ വോയിസ് അസിസ്റ്റന്റ് തുടങ്ങിയ ജനപ്രിയ ആപ്പുകളെ സപ്പോർട്ട് ചെയ്യുന്നതാണ് പുതിയ മോഡല്‍. ജിയോ ടിവി, ജിയോസാവന്‍, ജിയോന്യൂസ്, ജിയോസിനിമ തുടങ്ങിയ ജിയോ ആപ്പുകളും ഫോണില്‍ ലഭ്യമാക്കുന്നു. കൂടാതെ ജിയോപേയിലൂടെ എല്ലാവിധ യുപിഐ പേമെന്റുകള്‍ നടത്താനുള്ള സംവിധാനവുമുണ്ട്.പ്രത്യേക ജിയോചാറ്റ് സൗകര്യം ഗ്രൂപ്പ് ചാറ്റ്, വോയ്സ് സന്ദേശങ്ങള്‍, ഫോട്ടോ, വീഡിയോ പങ്കിടല്‍ എന്നിവയക്ക് സഹായകരമാകുന്നു. ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന വിവിധ ആപ്പുകള്‍ ഹോസ്റ്റുചെയ്യുന്ന ജിയോസ്റ്റോറിനൊപ്പമാണ് ജിയോഫോണ്‍ പ്രൈമ 2 ഉപഭോക്താക്കളിലെക്കെത്തുന്നത്.