സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍നിന്നുമുള്ള ബസുകള്‍ വ്യാഴാഴ്ച പാലായിലേക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ നടത്തും

52 സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി. നടത്തുന്നത്. ഇത്തവണ 2200-ല്‍പരം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും.

Sep 14, 2024
സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍നിന്നുമുള്ള ബസുകള്‍ വ്യാഴാഴ്ച പാലായിലേക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ നടത്തും
buses-from-all-depots-in-the-state-will-run-special-services-to-and-from-pala-on-thursday

പാല: സംസ്ഥാനത്തെ എല്ലാ ഡിപ്പോകളില്‍നിന്നുമുള്ള ബസുകള്‍ വ്യാഴാഴ്ച പാലായിലേക്കും തിരിച്ചും പ്രത്യേക സര്‍വീസുകള്‍ നടത്തും. പ്രവേശനപ്പരീക്ഷാ പരിശീലനകേന്ദ്രമായ ബ്രില്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാര്‍ഥികളെ അവരവരുടെ നാടുകളിലെത്തിക്കുകയാണ് ലക്ഷ്യം. 52 സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സി. നടത്തുന്നത്. ഇത്തവണ 2200-ല്‍പരം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടും.പരിശീലനകേന്ദ്രത്തിന്റെ അപേക്ഷപ്രകാരം പാലാ ഡിപ്പോയാണ് സര്‍വീസുകള്‍ ക്രമീകരിച്ചത്. ആവശ്യത്തിന് വിദ്യാര്‍ഥികള്‍ ഇല്ലാതെവന്നാല്‍ യാത്രയ്ക്കിടയില്‍ മറ്റ് യാത്രക്കാരെകൂടി കയറ്റും. 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.