കൊച്ചി മെട്രോയും ടെക്‌നോവാലി സോഫ്റ്റ്‌വെയര്‍ ഇന്ത്യയും ചേര്‍ന്ന് ഏക ദിന ശില്പശാല നടത്തി
കൊച്ചി മെട്രോയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന പരിപാടിയില്‍ കൊച്ചി മെട്രോയുടെ ജീവനക്കാര്‍ പങ്കെടുത്തു
കൊച്ചി: സൈബര്‍ സുരക്ഷയുടെ പ്രാധാന്യവും പ്രതിരോധമാര്‍ഗ്ഗങ്ങളെയും സംബന്ധിച്ചു കൊച്ചി മെട്രോയും ടെക്‌നോവാലി സോഫ്റ്റ്‌വെയര്‍ ഇന്ത്യയും ചേര്‍ന്ന് ഏക ദിന ശില്പശാല നടത്തി. കൊച്ചി മെട്രോയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ നടന്ന പരിപാടിയില്‍ കൊച്ചി മെട്രോയുടെ ജീവനക്കാര്‍ പങ്കെടുത്തു .സൈബര്‍ ഇടങ്ങള്‍ സുരക്ഷി തമായി ഉപയോഗപ്പെടുത്താനും അത് വഴി സൈബര്‍ സെക്യൂരിറ്റിയിലുള്ള നൂതനമായ പ്രോഗ്രാമുകളെ കുറിച്ചുള്ള അവബോധനം നല്‍കുകയുമായിരുന്നു ഈ ശില്പശാലയിലൂടെ ലക്ഷ്യമിട്ടത് .ടെക്‌നോവലിയുടെ സിഇഒ രാജേഷ് കുമാര്‍ നയിച്ച പരിപാടിയില്‍ കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ സൈബര്‍ സെക്യൂരിറ്റിയുടെ കാലിക പ്രസക്തിയെ കുറിച്ച് സംസാരിച്ചു. ടെക്‌നോ വാലിയിലെ സൈബര്‍ സെക്യൂരിറ്റി മേഖലയിലെ വിദഗ്ദ്ധരും പരിശീലകരും ശില്പശാലയില്‍ പങ്കെടുത്തു