പുത്തൻ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം
മ്യൂസിക് സ്റ്റിക്കറിൽ തുടങ്ങി ഗ്രൂപ്പ് ചാറ്റ് ക്യുആര്‍ വരെ

മെറ്റയുടെ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ ഇൻസ്റ്റഗ്രാമിൽ പുത്തൻ വമ്പൻ ഫീച്ചറുകൾ എത്തുന്നു. ഇൻസ്റ്റഗ്രാം ഡിഎം (Direct Messages) കൂടുതൽ വിനോദകരമാക്കുന്നതിനുള്ള ഫീച്ചറുകളാണ് പ്രധാനമായും പുതുതായി എത്തിയിരിക്കുന്നത്. ഇന്‍സ്റ്റന്‍റ് ട്രാന്‍സ്‌ലേഷന്‍, മ്യൂസിക് സ്റ്റിക്കര്‍, ഷെഡ്യൂള്‍ഡ് മെസേജ്, പിന്‍ കണ്ടന്‍റ്, ഗ്രൂപ്പ് ചാറ്റ് ക്യുആര്‍ കോഡ് തുടങ്ങിയ 5 ഫീച്ചറുകള്‍ വരു ന്നു .
സ്റ്റിക്കറുകള്‍ ഉപയോഗിച്ച് ഇനി മുതല്‍ ഇന്‍സ്റ്റഗ്രാം ഡിഎമ്മില്‍ സംഗീതം മറ്റുള്ളവരുമായി പങ്കുവെക്കാം. ഇങ്ങനെ സംഗീതം പങ്കുവെക്കാന്‍ ചാറ്റിലെ സ്റ്റിക്കര്‍ ട്രേ തുറന്ന്, മ്യൂസിക് എന്ന ഓപ്ഷനില്‍ ടാപ് ചെയ്ത് ഇന്‍സ്റ്റഗ്രാം ഓഡിയോ ലൈബ്രറിയില്‍ നിന്ന് ഓഡിയോ സെലക്ട് ചെയ്യാം. പാട്ടിന്‍റെ ട്രാക്കില്‍ ടാപ് ചെയ്ത് 30-സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പ്രിവ്യൂ മറ്റൊരാള്‍ക്ക് DM വഴി അയക്കാം.
പുതിയ ഫീച്ചറോടെ ഇന്‍സ്റ്റ DM-ന് ഉള്ളില്‍ വച്ചുതന്നെ യൂസര്‍മാര്‍ക്ക് മെസേജുകള്‍ ട്രാന്‍സ്‌ലേഷന്‍ ചെയ്യാനാകും. ഇന്‍സ്റ്റയില്‍ ചാറ്റിംഗ് ഇത് അനായാസമാക്കും. അയച്ചതോ വന്നതോ ആയ മെസേജില്‍ ഒന്ന് ടാപ് ചെയ്താല്‍ ട്രാന്‍സ്‌ലേഷന്‍ ചുവടെയായി കാണാനാകും.
ഇതിലൂടെ ഇന്‍സ്റ്റഗ്രാം യൂസര്‍മാര്‍ക്ക് വ്യക്തിഗത മെസേജിലോ ഗ്രൂപ്പ് മെസേജിലോ ഒരു പ്രത്യേക മെസേജ് പിന്‍ ചെയ്ത് വെക്കാം. ഷെയര്‍ ചെയ്ത ഇമോജും പോസ്റ്റും റീലും ഇത്തരത്തില്‍ പിന്‍ ചെയ്യാന്‍ കഴിയും. ഇങ്ങനെ പിന്‍ ചെയ്യാനായി, മെസേജില്‍ ഹോള്‍ഡ് ഡൗണ്‍ ചെയ്ത്, പിന്‍ എന്ന ഓപ്ഷനില്‍ ടാപ് ചെയ്യുക.
DM-ന് ഉള്ളില്‍ മെസേജുകളും റിമൈന്‍ഡറുകളും ഷെഡ്യൂള്‍ ചെയ്യാനുള്ള സംവിധാനമാണ് മറ്റൊരു പുതിയ ഫീച്ചര്‍. മെസേജ് ഷെഡ്യൂള്‍ ചെയ്യാനായി, മെസേജ് ടൈപ്പ് ചെയ്ത ശേഷം സെന്‍റ് ബട്ടണില്‍ ഹോള്‍ഡ് ചെയ്താല്‍ മതി. ഇതോടെ നിങ്ങള്‍ക്ക് ഷെഡ്യൂള്‍ ചെയ്യേണ്ട തിയതിയും സമയവും തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ വരും. അതിന് ശേഷം സെന്‍റ് ബട്ടണ്‍ അമര്‍ത്തിയാല്‍ ഷെഡ്യൂളിംഗ് പൂര്‍ത്തിയായി.