ലാലൂരിന്റെ നേട്ടവുമായി തൃശ്ശൂർ കോർപ്പറേഷൻ പുതൂർക്കര 56-)0 ഡിവിഷനിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി എ ഡി ജയൻ മാഷ്
സി ഐ ടി യൂ കേന്ദ്ര സമിതി അംഗവും ,സംസ്ഥാനത്തെ മികച്ച അക്ഷയ കേന്ദ്രമായി തെരെഞ്ഞെടുക്കപ്പെട്ട അയ്യന്തോൾ അക്ഷയ സംരംഭകനുമാണ്
തൃശ്ശൂർ :ലാലൂരിനെ ഇന്ത്യയിലെ ആദ്യ ഡിജിറ്റലി ഡോക്ക്യൂമെന്റഡ് സിറ്റിസൺ വാർഡാക്കിയ എ ഡി ജയൻ മാഷ് തൃശൂർ കോർപ്പറേഷൻ പുതൂർക്കര 56- )൦ ഡിവിഷനിൽ LDF സ്ഥാനാർത്ഥിയായി ജനവിധി തേടും . സി ഐ ടി യൂ കേന്ദ്ര സമിതി അംഗവും ,സംസ്ഥാനത്തെ മികച്ച അക്ഷയ കേന്ദ്രമായി തെരെഞ്ഞെടുക്കപ്പെട്ട അയ്യന്തോൾ അക്ഷയ സംരംഭകനും പൊതുപ്രവർത്തകനുമായ എ ഡി ജയൻ മികച്ച സംഘാടകനാണ്.കേരള സംസ്ഥാന ഐ ടി ക്ഷേമനിധി ബോർഡ് ഡയറക്ടർ സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട് .ഐ ടി രംഗത്തെ ആദ്യ ട്രേഡ് യൂണിയൻ സ്ഥാപകനുമാണ് ജയൻമാഷ് . ലിപി മലയാളം സോഫ്റ്റ്‌വെയർ ശില്പി ,ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ ഗ്രാമമായ വേലൂർ പഞ്ചായത്തിലെ തയ്യൂരിന്റെ ശില്പി തുടങ്ങി നിരവധി ബഹുമതികൾക്ക് അർഹനാണ് അദ്ദേഹം .ആദ്യമായി വാതിൽപ്പടി സേവനങ്ങൾ അയ്യന്തോൾ അക്ഷയയിലാണ് 2024 ജനുവരിയിൽ ആരംഭിച്ചത് . ഐടി യൂണിയൻ CITU ഇ ഗവേണൻസ് കമ്മിറ്റിയുടെ അഖിലേന്ത്യ കൺവീനറും അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് സംസ്ഥാന ജനറൽ സെക്രട്ടറികൂടിയായ എ ഡി ജയൻ വർഷങ്ങൾ പിന്നിട്ട സംഘടനാ പ്രവർത്തനത്തിനുടമയാണ് . കമ്പ്യൂട്ടർ സയൻസ് എഞ്ചിനിയറിംഗും ,സൈബർ നിയമബിരുദവും ,എം ഫിലും കൈമുതലായുള്ള ജയൻ മാഷ് എൽ ഡി എഫ് സർക്കാരിന്റെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിച്ചു വിജയം കൊയ്യാനാണ് ശ്രമിക്കുന്നത് . ഭാര്യ ബിന്ദു ടി ജി തൃശൂരിൽ ലാൻഡ് അക്വിസിഷൻ തഹസിൽദാർ ആണ്.മകൾ ചന്ദന എ ജെ എം എസ് സി മാത്തമാറ്റിക്സ് ആണ്.
പരേതനായ എ എസ് ദിവാകരനാണ് അച്ഛൻ.സി പി ഐ ( എം) നേതാവായിരുന്നു.
അമ്മ പി വി രത്നമ്മയാണ്


