വിവരസാങ്കേതിക സേവനത്തിൽ നിന്നും ജനസേവനമേഖലയിലേക്ക് ജനവിധി തേടി അക്ഷയ സംരംഭകർ

Nov 21, 2025
വിവരസാങ്കേതിക സേവനത്തിൽ നിന്നും ജനസേവനമേഖലയിലേക്ക് ജനവിധി തേടി അക്ഷയ സംരംഭകർ
akshaya kottayam
കോട്ടയം :വിവരസാങ്കേതികവിദ്യ സേവനത്തിലൂടെ   സമൂഹത്തിന്റെ താഴെത്തട്ടിലെത്തിച്ച അക്ഷയ സംരംഭകർ പൊതുജന സേവനത്തിനായി ,നാടിൻറെ വികസനത്തിനായി ജനവിധി തേടുകയാണ് .കോട്ടയം ജില്ലയിൽ എട്ട് അക്ഷയ സംരംഭകരാണ്  ത്രിതല പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നത് .
കോട്ടയം നഗരസഭയിലെ നാലാം വാർഡിലേക്ക് സി പി എം സ്ഥാനാർത്ഥിയായി റെജിമോൻ എം ഇ ആണ് മത്സരിക്കുന്നത് .നിലവിൽ സംക്രാന്തി അക്ഷയ സംരംഭകനും നഗരസഭയിലെ 2015 -2020 കാലഘട്ടത്തെ   മുൻ അംഗവുമാണ് .
അയർക്കുന്നം സംരംഭകനായ പ്രദീഷ് ജേക്കബ് കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി അയർക്കുന്നം പഞ്ചായത്തിലെ 12 ആം വാർഡിലേക്കാണ് മത്സരിക്കുന്നത് .
ഞീഴൂർ പഞ്ചായത്തിലെ അക്ഷയ സംരംഭകയായ സന്ധ്യ അരുൺകുമാർ പഞ്ചായത്തിലെ എട്ടാംവാർഡിലേക്ക് ബി ജെ പി സ്ഥാനാർത്ഥിയായി ജനവിധി തേടുകയാണ് .
മാഞ്ഞൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലേക്ക് അക്ഷയ സംരംഭകനായ രാജുമോൻ കെ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് .
വിജയപുരം പഞ്ചായത്തിലെ അക്ഷയ സംരംഭകയും ,മികച്ച സംഘാടകയുമായ സൗമ്യ പി എസ്  ഒൻപതാം വാർഡിലേക്ക് കോൺഗ്രസ് സ്ഥാനാര്ഥിയായിട്ടാണ് കളത്തിലിറങ്ങിയിരിക്കുന്നത് .
പുതുപ്പള്ളിയിലെ അക്ഷയ പ്രവർത്തക ദിവ്യ എസ് രവി ബി ജെ പി ടിക്കെറ്റിൽ എൻ ഡി എ സ്ഥാനാർത്ഥിയായി പുതുപ്പള്ളി പഞ്ചായത്തിലെ 12 ആം വാർഡിൽ   രംഗത്തുണ്ട് .
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിലെ നീണ്ടൂർ ഡിവിഷനിൽ   യൂ  ഡി എഫിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി  അക്ഷയ സൗരംഭകയായ സൗമ്യ വിനീഷ് ജനകീയ പോരാട്ടം നടത്തുകയാണ് .
എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡായ കാരിശ്ശേരിയിൽ എൽ ഡി എഫിലെ സി പി ഐ സ്ഥാനാർത്ഥിയായി പുഞ്ചവയൽ അക്ഷയ സംരംഭകൻ പി കെ മോഹനൻ മാഷും ജനവിധി തേടുകയാണ് .
വിവര സാങ്കേതിക മേഖലയിലെ ജനസേവനത്തിന്റെ പാതയോടൊപ്പം നാടിൻറെ വികസനവും ജനസേവനവും കാത്തുസൂക്ഷിക്കാൻ ജനകീയ പ്രേശ്നങ്ങളിൽ ഇടപെടുവാൻ ജനവിധി തേടുന്ന എല്ലാ അക്ഷയ സംരംഭകർക്കും അക്ഷയ ന്യൂസ് കേരള വിജയാശംസകൾ നേരുന്നു .
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.