പാനൂർ :എല്ലാവരെയും ചേർത്ത് പിടിക്കുന്ന പൂക്കോമിന്റെ സൗമ്യമായ പുഞ്ചിരിക്കുന്ന മുഖമായ റാഷിക്ക് പൂക്കോം പാനൂർ നഗരസഭയിലെ 38 ആം വാർഡിൽ മത്സരരംഗത്ത്. .അക്ഷയ സംരംഭകനും നല്ലൊരു സംഘാടകനുമായ റാഷിക്ക് പൂക്കോം പാനൂരിന്റെ നിറ സാന്നിധ്യമാണ് .നാട്ടിലെ ഏതൊരു ആവശ്യത്തിനും മത രാഷ്ട്രീയ ചേരിതിരിവുകൾ ഇല്ലാതെ റാഷിക്ക് ഉണ്ട് . എല്ലാവരേയും ചേർത്ത് പിടിക്കാനാണ് ഇഷ്ടമെന്ന് അദ്ദേഹം പറയുന്നു .
റാഷിക്കിനെപ്പറ്റി സുഹൃത്ത് സോഷ്യൽ മീഡിയയിൽ കുറിച്ച വരികൾ മതി റഷിക്കിനെ അറിയാൻ....
"വാട്സ് ആപ്പ് വന്ന കാലം .....ആളുകൾ അതിനെ പറ്റി പഠിച്ചു വരുന്നേ ഉള്ളൂ......
നാട്ടിലുള്ള പല രാഷ്ട്രീയ സംഘടനാ തലങ്ങളിലും പ്രവർത്തിക്കുന്ന പലരേയും ചേർത്ത് പല വാട്സ് അപ്പ് ഗ്രൂപ്പുകളും രംഗപ്രവേശനം ചെയ്ത കാലം
ഒരു തരത്തിലും ചേർന്ന് നിൽക്കാൻ കഴിയാത്ത പലരും ഗ്രൂപ്പിൽ ചർച്ചകൾ ,ബഹളങ്ങൾ......
എന്നാൽ നാട്ടിൽ ഒരാവശ്യം വന്നാൽ നമ്മളെല്ലാം ചേർന്നിരിക്കണം അവിടെ ചർച്ചകളും ബഹളങ്ങളും അല്ല യോജിപ്പാണ് വേണ്ടത് എന്ന് നമുക്ക് മനസ്സിലാക്കാൻ പൂക്കോം പബ്ലിക്ക് അടക്കമുള്ള പല വാട്സ് അപ്പ് ഗ്രൂപ്പുകളും മനസ്സിലാക്കി തന്നു......
നാട്ടിലുള്ള ഏതൊരും പ്രായമേറിയ ആളേയും, കൗമാരപ്രായക്കാരേയും, കൊച്ചുകുട്ടികളേയും പ്രവാസികളേയും , ജാതി മത ഭേദമന്യേ പേരെടുത്ത് വിളിക്കാൻ അവനറിയാം.....
എന്നതിനപ്പുറം
അവനേയുമറിയാം......
ഒരു നാടിനെ മുഴുവൻ ചേർത്ത് നിർത്തി മാതൃകയായ അവൻ.....
പാനൂർ മുനിസിപാലിറ്റി 38 ആം വാർഡിലെ LDF സ്ഥാനാർത്ഥി......
ഇനിയും കരുതലിൻ്റെ കാവലാവാൻ സാധിക്കട്ടെ......
വിജയാശംസകൾ മാത്രം......."
ഇരട്ടകളായ റാഷിക്കും റാഫിയും (പി ആർ ഓ ,കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ,തിരുവനന്തപുരം ) ഉൾപ്പെടെ പത്തുപേരാണ് മഞ്ഞേരി കുടുംബത്തിൽ മക്കളായുള്ളത് .റാഷിക്കിനും ഭാര്യ ഫസീനക്കും ഇരട്ടക്കുട്ടികൾ തന്നെയാണ്
അക്ഷയ ന്യൂസ് കേരളയുടെ ഡയറക്ടർ കൂടിയാണ് റാഷിക്ക് പൂക്കോം .
പ്രിയപ്പെട്ട റാഷിക്കിന് അക്ഷയ ന്യൂസ് ടീമിന്റെ വിജയാശംസകൾ .....