സാങ്കേതിക പ്രശ്‌നം:ഐഎസ്‌ആർഒ ഡോക്കിങ് പരീക്ഷണം വ്യാഴാഴ്‌ചയിലേക്ക് മാറ്റി
. ചൊവ്വാഴ്‌ച നടത്താനിരുന്ന ദൗത്യം നേരിയ സാങ്കേതിക പ്രശ്‌നം മൂലമാണ് മാറ്റിയത്

തിരുവനന്തപുരം : ബഹിരാകാശത്ത് ഇരട്ട ഉപഗ്രഹങ്ങളെ കൂട്ടി യോജിപ്പിക്കുന്ന ഡോക്കിങ് പരീക്ഷണം ഐഎസ്‌ആർഒ വ്യാഴാഴ്‌ചത്തേക്ക് മാറ്റി. ചൊവ്വാഴ്‌ച നടത്താനിരുന്ന ദൗത്യം നേരിയ സാങ്കേതിക പ്രശ്‌നം മൂലമാണ് മാറ്റിയത്. ഇരുപത് കിലോമീറ്റർ അകലത്തിൽ സഞ്ചരിച്ചിരുന്ന ഇരു ഉപഗ്രഹങ്ങളും ഞായറാഴ്‌ച ഒരു കിലോമീറ്റർ അടുത്തെത്തിയിരുന്നു.
തുടർന്നുള്ള പാതയിൽ നേരിയ വ്യതിയാനം കണ്ടെത്തിയതിനെ തുടർന്നാണ് ഡോക്കിങ് മാറ്റിയത്. സ്‌പെഡക്‌സ് ദൗത്യത്തിലെ രണ്ടാം പേടകത്തിന്റെ ക്ഷമതാ പരിശോധനാ വീഡിയോ ഐഎസ്‌ആർഒ പുറത്തു വിട്ടിരുന്നു. കഴിഞ്ഞ മാസം 30 നാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്. ഡോക്കിങ്ങ് പരീക്ഷണം വിജയിച്ചാൽ ഈ സാങ്കേതിക വിദ്യ സായത്തമാക്കുന്ന നാലാമത്തെ ബഹിരാകാശ ഏജൻസിയാകും ഐഎസ്‌ആർഒ.