13,000 രൂപക്ക് ഐക്യൂഒഒയുടെ പുതിയ ഫോണ്‍;നിരവധി ഫീച്ചറുകള്‍ ഉള്ള ഐക്യൂഒഒ z9x ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു
13,240 രൂപ മുതല്‍ 16,700 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.
ഐക്യൂഒഒ ഇന്ത്യയില്‍ ഉടന്‍ തന്നെ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കും. മെയ് 16നാണ് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുക. നിരവധി ഫീച്ചറുകള്‍ ഉള്ള ഐക്യൂഒഒ z9x ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. 13,240 രൂപ മുതല്‍ 16,700 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.ഇതിനോടകം തന്നെ ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ച് കഴിഞ്ഞു. അതുകൊണ്ട് ഫോണിന്റെ സ്പെസിഫിക്കേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. Qualcomm Snapdragon 6 Gen 1 ചിപ്‌സെറ്റാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. 4GB+128GB, 6GB+128GB, 8GB+128GB എന്നിങ്ങനെ മൂന്ന് റാം വേരിയന്റുകളില്‍ ഫോണ്‍ അവതരിപ്പിക്കാനാണ് സാധ്യത.6.72 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, 120Hz വരെയുള്ള റിഫ്രഷ് റേറ്റ്, 1,000 നിറ്റ്‌സിന്റെ പരമാവധി തെളിച്ചം തുടങ്ങി നിരവധി ഫീച്ചറുകളോട് കൂടിയാണ് ഫോണ്‍ വരിക. 50എംപി മെയിന്‍ സെന്‍സറും 2എംപി ഡെപ്ത് ലെന്‍സും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഇതില്‍ ഉണ്ടാവുക. മുന്‍വശത്ത് 8 എംപിസെല്‍ഫി ക്യാമറ സൂക്ഷ്മമായ ചിത്രങ്ങള്‍ വരെ പകര്‍ത്താന്‍ സഹായിക്കും. 6,000mAh ബാറ്ററിയാണ് ഇതിന് കരുത്തേകുക. ഒറ്റ ചാര്‍ജില്‍ ദീര്‍ഘനേരം ഉപയോഗിക്കാനാകും. കൂടാതെ, 44W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയോടെ, ഉപയോക്താക്കള്‍ക്ക് വേഗത്തില്‍ ബാറ്ററി ചാര്‍ജ് ചെയ്ത് നിറയ്ക്കാനും സാധിക്കും