ഐഫോൺ 16 സീരിസ് ഫോണുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു
ഐഫോൺ 16ന് 79,990 രൂപ മുതലാണ് ഇന്ത്യയിലെ വില.,സെപ്തംബർ 13 മുതൽ പ്രീ ബുക്ക് ചെയ്യാം
ഐഫോൺ 16 പ്രോ മോഡലിന് 1,19,900 രൂപ മുതലാണ് വില. ഈ വിലയ്ക്ക് 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റ് ലഭിക്കും. 256 ജിബി വേരിയന്റിന് 1,29,990 രൂപയും 512 ജിബി വേരിയന്റിന് 1,49,900 രൂപയും 1ടിബി വേരിയന്റിന് 1,69,900 രൂപയുമാണ് ഇന്ത്യൻ വിപണിയിലെ വില. ഐഫോൺ പ്രോ മാക്സിനാവട്ടെ, 256 ജിബിയുടെ അടിസ്ഥാന വേരിയന്റിന് 1,44,900 രൂപയാണ്. 512 ജിബി സ്റ്റോറേജാവുമ്പോൾ വില 1,64,900 രൂപയായി ഉയരും. 1 ടിബി സ്റ്റോറേജന് 1,84,900 രൂപ നഷകണം. ഡെസർട്ട് ടൈറ്റാനിയം, നാച്യുറൽ ടൈറ്റാനിയം,വൈറ്റ് ടൈറ്റാനിയും, ബ്ലാക് ടൈറ്റാനിയം എന്നി കളറുകളിലാണ് ഐഫോൺ 16 പ്രോയും പ്രോ മാക്സും കിട്ടുക. ഈ മോഡലുകളും സെപ്തംബർ 13 മുതൽ പ്രീ ബുക്ക് ചെയ്യാം. ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾ വഴി സെപ്റ്റംബർ 20 മുതൽ വിൽപന തുടങ്ങും. അമേരിക്കൻ എക്സ്പ്രസ്, ആക്സിസ് ബാങ്ക്. ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 5000 രൂപയുടെ ഇൻസ്റ്റന്റ് വിലക്കിഴിവും ലഭ്യമാവും. മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കുമുള്ള പലിശരഹിത ഇഎംഐ സൗകര്യവും ലഭ്യമാക്കുന്നുണ്ട്. 67,500 രൂപ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഇതിന് പുറമെയുണ്ടെന്നാണ് കമ്പനിയുടെ അറിയിപ്പ്