വയനാട് പൈതൃകം, ചിത്രങ്ങളിലൂടെ ആസ്വദിക്കാം

വയനാട് ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് വയനാടിന്റെ സംസ്‌കാരം-വനം-വന്യജീവി- ഗോത്ര പൈതൃകം ചിത്രങ്ങളിലൂടെ ആസ്വദിക്കാം

വയനാട്  പൈതൃകം, ചിത്രങ്ങളിലൂടെ ആസ്വദിക്കാം

ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികള്ക്ക്  വയനാടിന്റെ സംസ്കാരം-വനം-വന്യജീവി- ഗോത്ര പൈതൃകം ചിത്രങ്ങളിലൂടെ ആസ്വദിക്കാം. ലക്കിടി പ്രവേശന കവാടത്തോട്  ചേര്ന്ന് നവീകരിച്ച ബോര്ഡുകളുടെ ഉദ്ഘാടനം ജില്ലാ കളക്ടര്ഡോ രേണുരാജ് നിര്വഹിച്ചു. ലക്കിടി കവാടത്തില്ഒരുക്കിയ ബോര്ഡുകളിലെ ചിത്രങ്ങള്ജില്ലയിലേക്ക് എത്തുന്നവര്ക്ക് ഹൃദ്യമാവുമെന്ന് ജില്ലാ കളക്ടര്കൂട്ടിച്ചേര്ത്തു. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്സംഘടിപ്പിച്ച വൈഫൈ 2023 (വയനാട് ഇനീഷിയേറ്റീവ് ഫോര്ഫ്യൂച്ചര്ഇംപാക്ട്) ഭാഗമായി വയനാട് താജ് റിസോര്ട്ട് ആന്ഡ് സ്പായുടെ സിഎസ്ആര്ഫണ്ട് വിനിയോഗിച്ചാണ് ബോര്ഡുകള്നവീകരിച്ചത്. ജില്ലയിലെ പൊതുമേഖല സ്ഥാപനങ്ങള്നവീകരിക്കുന്നതിനായി സ്വകാര്യമേഖലയില്നിന്നുള്ള സിഎസ് ഫണ്ട് ലഭ്യമാക്കി വിനോദസഞ്ചാര മേഖലയില്സമര്പ്പിച്ച പദ്ധതികളില്പ്രധാനപ്പെട്ടതാണ് ലക്കിടിയിലെ പ്രവേശന കവാട സൗന്ദര്യവത്കരണം. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പൂര്ത്തിയാക്കിയ ലക്കിടി പ്രവേശന കവാടത്തിലെ ബോര്ഡുകള്സുഭാഷ് മോഹനാണ് ഡിസൈന്ചെയ്തത്. പുല്പ്പള്ളി സ്വദേശി സുരേഷ് കൃഷ്ണനാണ് ചിത്രങ്ങള്പൂര്ത്തീകരിച്ചത്. ലക്കിടിയില്നടന്ന പരിപാടിയില്ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്ഡി.വി പ്രഭാത്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്എന്‍.എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്മണിലാല്‍, ഡിടിപിസി സെക്രട്ടറി കെ. അജേഷ്, താജ് റിസോര്ട്ട് ആന്ഡ് സ്പാ എം.ഡി എന്‍. മോഹന്കൃഷ്ണന്‍, ഉദ്യോഗസ്ഥര്‍, താജ് റിസോര്ട്ട് ആന്ഡ് സ്പാ ജീവനക്കാര്എന്നിവര്പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow