ലയങ്ങളുടെ സുരക്ഷിതത്വം അടിസ്ഥാന സൗകര്യം ഉറപ്പാക്കും

ഊർജിത പരിശോധനയ്ക്ക് തൊഴില്‍ വകുപ്പ്

May 17, 2024
ലയങ്ങളുടെ സുരക്ഷിതത്വം അടിസ്ഥാന സൗകര്യം ഉറപ്പാക്കും

      തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയില്ഊര്ജ്ജിത പരിശോധനക്കൊരുങ്ങി തൊഴില്വകുപ്പ്. ലയങ്ങളുടെ ശോച്യാവസ്ഥ, കുടിവെള്ളം, റോഡ്, ചികിത്സാ സംവിധാനങ്ങള്‍, അങ്കണവാടികള്‍, കളിസ്ഥലം, കമ്മ്യൂണിറ്റി സെന്റര്എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് തൊഴിൽ വകുപ്പ് കമ്മിഷണര്അര്ജുന്പാണ്ഡ്യന്അറിയിച്ചു. ലയങ്ങളുടെ സുരക്ഷിതാവസ്ഥ, കുറ്റമറ്റ ശുചീകരണ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നല്കും. തൊഴിലിടങ്ങളില്കൃത്യമായ ഇടവേളകളില്പരിശോധന നടത്തും. തൊഴിലാളികളെ നേരില്കണ്ട് മിനിമം വേതനം, ലയങ്ങള്‍, അര്ഹമായ അവധികൾ ഉൾപ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങള്‍, തൊഴില്അവകാശങ്ങള്എന്നിവ ലഭ്യമാകുന്നുണ്ടെന്ന് പ്ലാന്റേഷന്ഇന്സ്പെക്ടര്മാര്ഉറപ്പുവരുത്തണം. തൊഴില്നിയമ ലംഘനങ്ങള്കണ്ടെത്തിയാല്തൊഴിലുടമകളെ അറിയിക്കുകയും അടിയന്തിര പ്രശ് പരിഹാരവും ഉറപ്പാക്കണം. വീഴ്ച ഉണ്ടായാല്കര്ശന നിയമ നടപടികള്സ്വീകരിക്കും. ഇത് സംബന്ധിച്ച പ്രതിമാസ റിപ്പോര്ട്ട് അഞ്ചാം തിയതിക്കകം ക്രോഡീകരിച്ച് പ്ലാന്റേഷന്ചീഫ് ഇന്സ്പെക്ടര്ലേബര്കമ്മിഷണര്ക്ക് നല്കണം. പരിശോധന പൂര്ത്തിയായി 72 മണിക്കൂറിനകം ലേബര്കമ്മിഷണറേറ്റ് ഓട്ടോമേഷന്സിസ്റ്റത്തില്പരിശോധനാ റിപ്പോര്ട്ട് അപ് ലോഡ് ചെയണം. മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ലയങ്ങളില്അറ്റകുറ്റപ്പണികള്ആവശ്യമെങ്കില്മാനേജ്മെന്റ് മുഖേന നടപടി സ്വീകരിക്കണം. ശുചീകരണ സംവിധാനങ്ങള്കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം. തൊഴില്നിയമലംഘനങ്ങള്പരിഹരിക്കുന്നതിനുള്ള സമയപരിധി, സ്വീകരിക്കേണ്ട നടപടികള്‍, നോട്ടീസുകളുണ്ടാവുന്ന സാഹചര്യങ്ങള്ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, രേഖകള്ഹാജരാക്കുന്നതിനുള്ള തിയതി തുടങ്ങിയ കാര്യങ്ങളും മാനേജ്മെന്റ് പ്രതിനിധികളെ ധരിപ്പിക്കണം. ഹിയറിംഗ് തിയതി മുന്കൂട്ടി അറിയിച്ച് പ്രശ്നങ്ങള്പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ഉറപ്പാക്കണം. നിയമ ലംഘനങ്ങള്പരിഹരിക്കുന്നതിന് പരമാവധി അവസരവും സഹായവും തൊഴിലുടമയ്ക്ക് നല്കണം. തൊഴിലാളികള്ക്ക് അര്ഹമായ പരിരക്ഷ ഉറപ്പാക്കണം. എസ്റ്റ്റ്റേറ്റ് പ്രവര്ത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പരിശോധന. നിയമപ്രകാരമുള്ള ഉദ്യോഗസ്ഥര്മാത്രമാണ് പരിശോധന നടത്തുന്നതെന്ന് പ്ലാന്റേഷന്ചീഫ് ഇന്സ്പെക്ടര്ഉറപ്പാക്കണമെന്നും ലേബർ കമ്മീഷണർ അറിയിച്ചു.