തിരുവനന്തപുരം :സംസ്ഥാനത്തുടനീളമുള്ള പ്രതികൂല കാലാവസ്ഥയെ മറികടന്നും സാമൂഹികക്ഷേമ പെൻഷൻ മസ്റ്ററിംഗ് ഒരുമാസം പിന്നിടുമ്പോൾ പകുതിയിലധികം പെൻഷൻകാർ അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് വിജയകരമായി പൂർത്തിയാക്കി .65.55 ശതമാനം പെൻഷൻകാർ,ആകെയുള്ള 62,96,095 ലക്ഷം പെൻഷൻ ഗുണഭോക്താക്കളിൽ 41,27,071 ലക്ഷം പെൻഷൻകാർ മസ്റ്ററിംഗ് പൂർത്തിയാക്കുകയുണ്ടായി .18055 പെൻഷൻകാർക്ക് ബയോമെട്രിക്സ് (കൈ ,കണ്ണ് )വിവരങ്ങൾ ലഭിക്കാത്തതിനാൽ മസ്റ്ററിംഗ് പരാജയപ്പെടുകയുണ്ടായി .ഇതിൽ 5129 പേർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ലൈഫ് സർട്ടിഫിക്കറ്റ് നേരിട്ട് നൽകി പെൻഷൻ ഉറപ്പുവരുത്തിയിട്ടുണ്ട് .പെൻഷൻ മസ്റ്ററിംഗ് പരാജയപ്പെട്ടവരിൽ 12926 പെൻഷൻ ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നേരിട്ട് സമർപ്പിക്കാനുണ്ട് .പെൻഷൻ മസ്റ്ററിംഗ് പരാജയപ്പെട്ട പ്രിന്റ് രസീതും ,അക്ഷയ കേന്ദ്രം സംരംഭകൻ മസ്റ്ററിംഗ് പരാജയപ്പെട്ടു എന്നുള്ള സാക്ഷ്യപത്രവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നൽകി ഇവർക്ക് പെൻഷൻ ഉറപ്പുവരുത്താവുന്നതാണ് .ഇപ്രകാരം ചെയ്യാത്തവർക്ക് പെൻഷൻ ലഭിക്കുകയില്ല .
വിവിധ വെൽഫയർ ബോർഡ് പെൻഷൻകാരിൽ ആകെയുള്ള 12,99,334 പേരിൽ 7,6,2527 പേർ 58.69 ശതമാനം ആളുകളാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത് .ഗ്രാമപഞ്ചായത്തുകളിൽ 40,52,454 പേരിൽ 27,403,37 അതായത് 67.62 ശതമാനം പെൻഷൻ ഗുണഭോക്താക്കളും മുനിസിപ്പാലിറ്റികളിൽ ആകെയുള്ള 5,99,859 പേരിൽ 3,92,972 അതായത് 65.51 ശതമാനവും കോർപറേഷനുകളിൽ ആകെയുള്ള 3,44,448 പേരിൽ 2,31,235 അതായത് 67.13 ശതമാനം പെൻഷൻ ഗുണഭോക്താക്കളാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത് .
ആഗസ്റ്റ് മാസം 24 വരെയാണ് പെൻഷൻ മസ്റ്ററിംഗിന് സർക്കാർ അനുമതി അക്ഷയ കേന്ദ്രങ്ങൾക്ക് നൽകിയിരിക്കുന്നത് .കിടപ്പുരോഗികളായവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പട്ടിക ലഭിക്കുന്നതനുസരിച്ച് വീടുകളിലെത്തി അക്ഷയ സംരംഭകർ പെൻഷൻ മസ്റ്ററിംഗ് വീടുകളിലെത്തി ചെയ്യുന്നതാണ് .
തുടക്കത്തിൽ ചില ദിവസങ്ങളിൽ മസ്റ്ററിംഗിന് സാങ്കേതികതകരാറിൽ തടസം നേരിട്ടെങ്കിലും അക്ഷയ കേന്ദ്രങ്ങൾ പ്രതികൂല കാലാവസ്ഥയെ മറികടന്ന് ക്യാംപുകൾ ഒരുക്കിയും ,അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് സൗകര്യം ഒരുക്കിയുമാണ് ഒരുമാസം കൊണ്ട് 65 ശതമാനം മസ്റ്ററിംഗ് പൂർത്തിയാക്കിയത് .സർക്കാർ അനുവദിച്ച സമയത്തിനുള്ളിൽ ബാക്കിയുള്ള മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാനത്തെ മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങൾ .