തിരുവനന്തപുരം വിമാനത്താവളത്തിന്‌ എസിഐ അംഗീകാരം

Jul 24, 2024
തിരുവനന്തപുരം വിമാനത്താവളത്തിന്‌ എസിഐ അംഗീകാരം
aci-approval-for-thiruvananthapuram-airport

തിരുവനന്തപുരം  : എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ (എസിഐ) ലെവൽ -2 എയർപോർട്ട് കസ്റ്റമർ എക്സ്പീരിയൻസ് അക്രെഡിറ്റേഷൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഉറപ്പാക്കാൻ നടത്തുന്ന ശ്രമങ്ങൾ വിലയിരുത്തിയാണ് അംഗീകാരം.

അടിസ്ഥാന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തിയതിനൊപ്പം സുരക്ഷിതവും തടസ്സരഹിതവുമായ യാത്ര ഉറപ്പാക്കാൻ വിമാനത്താവളത്തിൽ നടപ്പാക്കിയ ഇ -ഗേറ്റ് സംവിധാനം, ഭക്ഷണ -ഷോപ്പിങ്‌ സൗകര്യങ്ങളുടെ വിപുലീകരണം ഉൾപ്പെടെയുള്ളവ പരിഗണിക്കപ്പെട്ടു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.