മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലേക്ക് യാത്ര തിരിച്ചു
പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ നിന്നും കുടുംബാംഗങ്ങളോടൊപ്പമാണ് യാത്ര

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിലേക്ക് യാത്ര തിരിച്ചു. പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ നിന്നും കുടുംബാംഗങ്ങളോടൊപ്പമാണ് യാത്ര.മുഖ്യമന്ത്രിയുടേത് സ്വകാര്യ യാത്രയാണെന്ന് അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചിട്ടുള്ളത്. മടങ്ങിവരുന്നത് എന്നാണെന്ന് അറിയിച്ചിട്ടില്ല. വിവിധ ജില്ലകളിലെ പൊതുപരിപാടികൾ മാറ്റിവെച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര. പൊതുപരിപാടികൾ പിന്നീട് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.മുഖ്യമന്ത്രിയുടെ ദുബൈ യാത്രക്ക് ഇന്നലെ വൈകിട്ടോടെയാണ് കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിച്ചത്.