പണയം വെച്ച സ്വർണാഭരണം മോഷ്ടിച്ച മാനേജർ അറസ്റ്റിൽ
കഴക്കൂട്ടം മേനംകുളം എ.കെ.ജി നഗറിൽ പുതുവൽ പുത്തൻവീട്ടിൽ ബിബിൻ ബിനോയിയെയാണ് ആണ് (30) അറസ്റ്റിലായത്

കഴക്കൂട്ടം: സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ ഉപഭോക്താവ് പണയം വെച്ച സ്വർണം ബാങ്കിന്റെ ലോക്കർ തുറന്ന് മോഷ്ടിച്ച മാനേജറെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം മേനംകുളം എ.കെ.ജി നഗറിൽ പുതുവൽ പുത്തൻവീട്ടിൽ ബിബിൻ ബിനോയിയെയാണ് ആണ് (30) അറസ്റ്റിലായത്. ബാങ്കിലെ മാനേജർ കൂടിയായ ഇയാൾ ഏപ്രിലിൽ പല ദിവസങ്ങളായി പണയം വെച്ചിരുന്ന 121.16 ഗ്രാം സ്വർണാഭരണം ലോക്കൽ തുറന്ന് മോഷ്ടിച്ചത്.പണയം വെച്ചയാൾ തിരിച്ചെടുക്കാൻ വന്നപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്. ബാങ്കിലെ ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും ആദ്യം ഇവർ സമ്മതിച്ചിരുന്നില്ല. തുടർന്നായിരുന്നു ബാങ്ക് അധികൃതർ കഴക്കൂട്ടം പൊലീസിൽ പരാതി നൽകിയത്. ബാങ്കിലെ സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ബാങ്ക് മാനേജറെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.