വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സൗജന്യ പ്രവേശനം

ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഒഴിവാക്കി

Sep 12, 2025
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ദേശീയോദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും സൗജന്യ പ്രവേശനം
national-park

തിരുവനന്തപുരം : വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങൾ, ടൈഗർ റിസർവുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശന ഫീസ് ഒഴിവാക്കി.

ഇത് കൂടാതെ 2025-ലെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന മത്സരങ്ങളിൽ വിജയിക്കുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും (പരമാവധി അഞ്ച് പേർ) ഒക്ടോബർ 8 മുതൽ ഒരു വർഷത്തേക്ക് സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം അനുവദിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.