കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

ജനറല്‍ വര്‍ക്കര്‍, അക്കൗണ്ടന്റ് തസ്തികകളിലായി ആകെ 16 ഒഴിവുണ്ട്.അവസാന തീയതി: മേയ് 22

May 17, 2024
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
you-can-apply-for-various-posts-in-cochin-shipyard

കൊച്ചി : കൊച്ചിന്‍ ഷിപ്പിയാര്‍ഡ്‌ ലിമിറ്റഡിന്റെ (സി.എസ്.എല്‍.) കൊച്ചി, പോര്‍ട്ട്ബ്ലെയര്‍ യൂണിറ്റുകളിലായി ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ജനറല്‍ വര്‍ക്കര്‍, അക്കൗണ്ടന്റ് തസ്തികകളിലായി ആകെ 16 ഒഴിവുണ്ട്.ജനറല്‍ വര്‍ക്കര്‍ (കാന്റീന്‍), ഒഴിവ്: 15 (ജനറല്‍- 7, ഒ.ബി.സി.- 7, ഇ.ഡബ്ല്യു.എസ്.- 1), കരാറടിസ്ഥാനത്തില്‍ മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ശമ്പളം: ആദ്യ വര്‍ഷം- 20,200 രൂപ, രണ്ടാം വര്‍ഷം- 20,800 രൂപ, മൂന്നാം വര്‍ഷം- 21,500 രൂപ. യോഗ്യത: ഏഴാംക്ലാസ് പാസായിരിക്കണം. ഗവണ്‍മെന്റ് ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഫുഡ് പ്രൊഡക്ഷന്‍/ ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസില്‍ ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കില്‍ കാറ്ററിങ് ആന്‍ഡ് റസ്റ്ററന്റ് മാനേജ്മെന്റില്‍ കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുള്ള രണ്ടുവര്‍ഷ വൊക്കേഷണല്‍ സര്‍ട്ടിഫിക്കറ്റ്, മലയാളഭാഷാ പരിജ്ഞാനം എന്നിവ അഭികാമ്യമാണ്. പ്രായം: 30 വയസ്സ് കവിയരുത് (സംവരണവിഭാഗങ്ങള്‍ക്ക് ഇളവുണ്ട്).തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, പ്രാക്ടിക്കല്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍. എഴുത്തുപരീക്ഷ 20 മാര്‍ക്കിനാണ്. 80 മാര്‍ക്കിന്റെതാണ് പ്രാക്ടിക്കല്‍ ടെസ്റ്റ്.അപേക്ഷ: ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 22.

പോര്‍ട്ട്ബ്ലെയര്‍
അക്കൗണ്ടന്റ്, ഒഴിവ്- 1 (ജനറല്‍), ശമ്പളസ്‌കെയില്‍- 28,000- 1,10,000 രൂപ, യോഗ്യത: കൊമേഴ്സില്‍ ബിരുദാനന്തരബിരുദം. കേന്ദ്രസര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫിനാന്‍സ്/ അക്കൗണ്ടിങ് മേഖലയില്‍ ഏഴുവര്‍ഷ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ബിരുദവും ഇന്റര്‍മീഡിയറ്റ് വിജയവും (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ/ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യ). കേന്ദ്രസര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഫിനാന്‍സ്/ അക്കൗണ്ടിങ് മേഖലയില്‍ അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം (രണ്ടുവര്‍ഷം സൂപ്പര്‍വൈസറി ഗ്രേഡില്‍). പ്രായം: 45 വയസ്സ് കവിയരുത്.
തിരഞ്ഞെടുപ്പ്: ഒബ്ജക്ടീവ്, ഡിസ്‌ക്രിപ്റ്റീവ് മാതൃകയിലുള്ള എഴുത്തുപരീക്ഷയുടെയും പ്രവൃത്തിപരിചയത്തിന്റെ പവര്‍ പോയിന്റ് അവതരണത്തിന്റെയും അടിസ്ഥാനത്തില്‍.
അപേക്ഷ: ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി: മേയ് 20 വെബ്‌സൈറ്റ്‌:www.cochinshipyard.in

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.