വയനാട്ടില്‍ ജൂലായ് 18 മുതല്‍ 24 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി
വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍നിന്നും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്ന് എഴുത്തുപരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്ന 4500 പേര്‍ക്കാണ് അവസരം
വയനാട് : കല്‍പ്പറ്റയിലെ എം.കെ. ജിനചന്ദ്രന് സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ ജൂലായ് 18 മുതല്‍ 24 വരെ ആര്‍മി റിക്രൂട്ട്മെന്റ് റാലി നടക്കും. വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍നിന്നും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്ന് എഴുത്തുപരീക്ഷയില്‍ തിരഞ്ഞെടുക്കപ്പെടുന്ന 4500 പേര്‍ക്കാണ് അവസരം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായാണ് സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കുക.