ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ സമുദ്ര മലിനീകരണത്തെക്കുറിച്ചുള്ള സെമിനാർ
സമുദ്ര മലിനീകരണം, അപകട പ്രതികരണ നടപടികൾ അതിനുള്ള തയാറെടുപ്പും
വിഴിഞ്ഞം: ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷനിൽ ഇന്ന് (09 ജനുവരി 2025) സമുദ്ര മലിനീകരണം, അപകട പ്രതികരണ നടപടികൾ അതിനുള്ള തയാറെടുപ്പും, എന്ന വിഷയത്തിൽ സെമിനാറും വർക്ക് ഷോപ്പും നടത്തി.
കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർക്ക് പുറമേ ശാസ്ത്രജ്ഞർ, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ്, കെ എം ബി , സി എം എഫ് ആർ ഐ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഹെച്ച് ഇ ഡി , കേരള മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ വിവിധ പങ്കാളിത്ത കമ്പനികളുടെയും സർക്കാർ സംവിധാനങ്ങളുടെയും 25 പ്രതിനിധികൾ ഈ സെമിനാറിൽ പങ്കെടുത്തു.
വിഴിഞ്ഞം ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡർ കമാൻഡന്റ് ജി.ശ്രീകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കോസ്റ്റ് ഗാർഡ്, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്, ലാമൂർ ഇന്ത്യയുടെ OEM പ്രതിനിധി എന്നിവർ സമുദ്ര മലിനീകരണത്തിന്റെയും നിയന്ത്രണ രീതികളുടെയും വിവിധ വശങ്ങളെക്കുറിച്ച് അവതരണങ്ങൾ നടത്തി. സെമിനാറിന് ശേഷം, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ടിൽ പിആർ ഉപകരണങ്ങളുടെ പ്രായോഗിക പ്രദർശനവും നടന്നു.