ലോക മുലയൂട്ടൽ വാരാചരണം :സെമിനാർ നടന്നു

ഓഗസ്റ്റ് 1 മുതൽ 7 വരെ നടക്കുന്ന ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാശിശുവികസന ഓഫീസും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു.

Aug 6, 2024
ലോക മുലയൂട്ടൽ വാരാചരണം :സെമിനാർ നടന്നു
world-breastfeeding-week-seminar-held

തിരുവനന്തപുരം  : വനിത ശിശുവികസന വകുപ്പ് പോഷൻ അഭിയാൻ കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് 1 മുതൽ 7 വരെ നടക്കുന്ന ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാശിശുവികസന ഓഫീസും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ അനുകുമാരി മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ മുഖ്യ പ്രഭാഷണം നടത്തി.

ക്ലോസിങ് ദ ഗ്യാപ് : ബ്രസ്റ്റ് ഫീഡിങ് സപ്പോർട്ട് ടു ഓൾ വിഷയത്തിൽ സി.ഡി.സി ഫൗണ്ടർ ഡയറക്ടർ എം.കെ.സി നായർ, ന്യൂട്രിഷനിസ്റ്റ് ശുഭശ്രീ, ഡോ. ഹരി പ്രിയ എന്നിവർ സെമിനാർ അവതരിപ്പിച്ചു. വാരാചരണവുമായി ബന്ധപ്പെട്ട് ഐ.സി.ഡി.എസ് പോഷക ആഹാരങ്ങളുടെ എക്‌സിബിഷൻ, പോസ്റ്റർ പ്രദർശനം, ക്വിസ് പ്രോഗ്രാം, ആക്ഷൻപ്ലാൻ തയാറാക്കൽ എന്നിവയും നടന്നു.

ജില്ലാ വനിതാ ശിശു വികസന ഓഫീസർ കവിത റാണി രഞ്ജിത്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ അനിൽ കുമാർ, ആർ.സി.എച്ച് മെഡിക്കൽ ഓഫീസർ ഡോ.കൃഷ്ണവേണി, എസ്.സി ഡെവലപ്പ്‌മെന്റ് ഓഫീസർ നീന, സങ്കൽപ് ജില്ലാ കോർഡിനേറ്റർ നീതു എസ് സൈനു, പോഷൻ അഭിയാൻ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് ജസീം, ജ്വാല കോർഡിനേറ്റർ ശ്രുതി എന്നിവരും പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.