ഭൂവിവരങ്ങൾ ഒരൊറ്റ കാർഡിൽ ; ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നവംബർ 1 മുതൽ

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്

May 29, 2025
ഭൂവിവരങ്ങൾ ഒരൊറ്റ കാർഡിൽ ; ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നവംബർ 1 മുതൽ
property card

ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉൾപ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഇനി ഒരൊറ്റ കാർഡിൽ.ഭൂമിയേയും ഉടമയേയും കെട്ടിടത്തേയും സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള റവന്യൂ വകുപ്പിന്റെ ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നവംബർ 1 മുതൽ സംസ്ഥാനത്ത് നടപ്പിലാക്കുന്നു. സംവിധാനത്തിന്റെ പരീക്ഷണ പഠനം പൂർത്തിയായി. 2026 ജനുവരിയോടെ മുഴുവൻ ഭൂവുടമകൾക്കും കാർഡ് ഉറപ്പാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്. 

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് നടപ്പിലാക്കുന്നത്.ഇത് വഴി വിവിധ സാക്ഷ്യപത്രങ്ങൾക്കായി വില്ലേജ് ഓഫീസിനെ സമീപിക്കാതെ തന്നെ വ്യക്തികൾക്ക് ആവശ്യമായ റവന്യൂ സേവനങ്ങൾ ലഭ്യമാകുന്നതാണ്. കൂടാതെ വ്യാജരേഖകൾ ഹാജരാക്കി അനധികൃതമായി ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നതും ഒഴിവാക്കാൻ സാധിക്കും.

ഒരു വ്യക്തിയുടെ വ്യക്ത്യാധിഷ്ഠിതവും കുടുംബാധിഷ്ഠിതവുമായ എല്ലാ വിവരങ്ങളും ഡിജിറ്റലായി രേഖപ്പെടുത്തി കാർഡ് രൂപത്തിൽ നൽകുന്ന പദ്ധതിക്ക് രണ്ടു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.സംസ്ഥാന ഐടി സെല്ലും ഡിജിറ്റൽ ഇന്ത്യയുമാണ് സാങ്കേതിക സഹായം നൽകുന്നത്.

ഭൂമിയുടെ വിസ്തീർണ്ണം, ഇനം, തരം തുടങ്ങി റവന്യൂ വകുപ്പിൽ നിന്നും ലഭ്യമായ വിവരങ്ങളെക്കൂടാതെ ഭൂവുടമയുടെ നികുതി സംബന്ധമായ വിവരങ്ങളും വസ്തുവിലുള്ള ബാധ്യതകളും റവന്യൂ റിക്കവറി സംബന്ധിച്ച വിവരങ്ങളും കാർഡിലൂടെ ലഭ്യമാകും. വ്യക്തിഗതമായി അനുവദിച്ചിട്ടുളള സാക്ഷ്യപത്രങ്ങളുടെ വിവരങ്ങളും കാർഡിൽ ഉൾപ്പെടുത്താനാകും.

10 അക്ക നമ്പരോടുകൂടിയ കാർഡാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഭൂമിയിൽ നടക്കുന്ന എല്ലാ കൈമാറ്റങ്ങളും സബ്ഡിവിഷനുകളും സംഭവിക്കുന്ന മുറക്ക് തന്നെ കാർഡിൽ മാറ്റം വരുന്ന ഡൈനാമിക്ക് രീതിയിലുളള ക്യുആർ കോഡ് സംവിധാനവും കാർഡിൽ ഉൾപ്പെടുത്തും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.