ടെക്‌സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം

നിഫ്റ്റ്/ എന്‍.ഐ.ഡി കളില്‍ നിന്ന് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് അല്ലെങ്കില്‍ ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിഗ്രി/ ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

May 27, 2024
ടെക്‌സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരം
job-opportunities-for-textiles-designers

തിരുവനന്തപുരം : സംസ്ഥാന കൈത്തറി പരിപോഷണ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍-ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി ടെക്‌സ്റ്റൈല്‍സ് ഡിസൈനര്‍മാര്‍ക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/ എന്‍.ഐ.ഡി കളില്‍ നിന്ന് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് അല്ലെങ്കില്‍ ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിഗ്രി/ ഡിപ്ലോമ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 3-5 വര്‍ഷം ടെക്‌സ്റ്റൈല്‍ ഡിസൈനിംഗില്‍ പ്രവൃത്തിപരിചയം അഭികാമ്യം. നിയമനം താല്‍ക്കാലികമായി പ്രോജക്ട് അടിസ്ഥാനത്തില്‍. അപേക്ഷകള്‍ തപാല്‍ വഴിയോ, നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. ഇ-മെയില്‍ വഴിയുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂണ്‍ 10 ന് വൈകീട്ട് 5 വരെ. അപേക്ഷകള്‍ അയക്കുമ്പോള്‍ കവറിന് പുറത്ത് 'ടെക്‌സ്റ്റൈല്‍ ഡിസൈനര്‍ക്കുള്ള അപേക്ഷ' എന്ന് രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്കായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി- കണ്ണൂര്‍, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍ -670007 എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഇ-മെയില്‍ :[email protected], വെബ്‌സൈറ്റ്: www.iihtkannur.ac.in ഫോണ്‍: 0497 2835390.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.