മകരവിളക്ക് ഉത്സവം ; ശബരിമലയിൽ തീർഥാടകർക്ക്‌ പ്രവേശനം നാളെവരെ മാത്രം

20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം

Jan 18, 2025
മകരവിളക്ക് ഉത്സവം ; ശബരിമലയിൽ തീർഥാടകർക്ക്‌ പ്രവേശനം നാളെവരെ മാത്രം
sabarimala

ശബരിമല :മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ തീർഥാടകർക്ക്‌ ദർശനം 19ന്‌ രാത്രി വരെ മാത്രം. വൈകിട്ട്‌ ആറ്‌ വരെയാണ് പമ്പയിൽനിന്ന്‌ തീർഥാടകരെ കടത്തിവിടുക. സന്നിധാനത്ത് രാത്രി 10 വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുമ്പിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും. 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും.

രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6.30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും.

നെയ്യഭിഷേകം ശനി രാവിലെ 10.30ന് അവസാനിക്കും. തുടർന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യത്തിൽ കളഭാഭിഷേകം നടക്കും. മണിമണ്ഡപത്തിലെ കളമെഴുത്തും വിളക്കെഴുന്നള്ളിപ്പും അന്ന് രാത്രി അവസാനിക്കും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.