സംസ്ഥാന സ്‌കൂൾ കലോത്സവം: ലോഗോ ക്ഷണിച്ചു
വിദ്യാർഥികൾ, അദ്ധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സ്‌കൂൾ കലോത്സവ ലോഗോ ക്ഷണിച്ചു. ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം. മേളയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്. തിരുവനന്തപുരം ജില്ലയുടെ സവിശേഷതകൾ ഉൾപ്പെടുത്തണം. മേളയുടെ തീയതി രേഖപ്പെടുത്തണം. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിൽ സി.ഡി.യും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോ തയ്യാറാക്കി അയക്കുന്ന കവറിന് പുറത്ത് ''കേരള സ്‌കൂൾ കലോത്സവം 2024-25' എന്ന് രേഖപ്പെടുത്തണം. ലോഗോ നവംബർ 10ന് വൈകിട്ട് 5നകം ഷിബു. ആർ.എസ്., പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695 014. എന്ന വിലാസത്തിൽ ലഭിക്കണം.