അ​ങ്ക​മാ​ലി - ശ​ബ​രി റെ​യി​ല്‍​പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ തീ​രു​മാ​നം; കേ​ന്ദ്ര സം​ഘം കേ​ര​ള​ത്തി​ലെ​ത്തും

Jun 3, 2025
അ​ങ്ക​മാ​ലി - ശ​ബ​രി റെ​യി​ല്‍​പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ തീ​രു​മാ​നം; കേ​ന്ദ്ര സം​ഘം കേ​ര​ള​ത്തി​ലെ​ത്തും
pinarai vijayan cm

ന്യൂഡൽഹി: അ​ങ്ക​മാ​ലി - ശ​ബ​രി റെ​യി​ല്‍​പാ​ത യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ തീ​രു​മാ​ന​മെ​ന്ന് മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്മാ​ന്‍. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ കേന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ വി​ഷ​യം ച​ര്‍​ച്ച​യാ​യെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​തി​നാ​യി കേ​ന്ദ്ര വി​ദ​ഗ്ധ​സം​ഘം ഈ ​മാ​സം ത​ന്നെ കേ​ര​ള​ത്തി​ല്‍ എ​ത്തും. ജൂ​ലൈ​യി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി ഡ​ല്‍​ഹി​യി​ലെ റെ​യി​ല്‍ ഭ​വ​നി​ല്‍​വ​ച്ച് ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​ന്‍, ഡ​ല്‍​ഹി​യി​ലെ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി കെ.​വി.​തോ​മ​സ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

അ​തേ​സ​മ​യം സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്ക് ബ​ദ​ലാ​യി ഇ.​ശ്രീ​ധ​ര​ന്‍ നി​ര്‍​ദേ​ശി​ച്ച സെ​മി ഹൈ​സ്പീ​ഡ് പാ​ത പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചെ​ന്നാ​ണ് വി​വ​രം. ഇ.​ശ്രീ​ധ​ര​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്തി കേ​ന്ദ്ര മ​ന്ത്രി​യെ കാ​ണും. അ​തി​ന് ശേ​ഷം ഇ​ക്കാ​ര്യ​ത്തി​ലു​ള്ള നി​ല​പാ​ട് കേ​ന്ദ്രം കേ​ര​ള​ത്തെ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കും

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.