ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോർജ്

Jun 3, 2025
ഉപ്പുമാവിന് പകരം ബിരിയാണി മാത്രമല്ല; ശങ്കുവിന്റെ ആഗ്രഹം സാധിച്ച് മന്ത്രി വീണാ ജോർജ്
VEENA GEORGE HEALTH MINISTER

അങ്കണവാടി കുട്ടികളുടെ ഭക്ഷണ മെനു പരിഷ്‌കരിച്ചു

അങ്കണവാടിയിൽ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രി മുൻപേ പറഞ്ഞത് പ്രകാരം അങ്കണവാടി കുട്ടികൾക്കുള്ള ഭക്ഷണ മെനു വനിത ശിശുവികസന വകുപ്പ് പരിഷ്‌ക്കരിച്ചു. പഞ്ചസാരയുടേയും ഉപ്പിന്റേയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളർച്ചയ്ക്ക് സഹായകമായ ഊർജവും പ്രോട്ടീനും ഉൾപ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. അങ്കണവാടി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണംഉച്ച ഭക്ഷണംജനറൽ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് പരിഷ്‌ക്കരിച്ചത്. ഇതാദ്യമായാണ് ഏകീകൃത ഭക്ഷണ മെനു നടപ്പിലാക്കുന്നത്. പത്തനംതിട്ടയിൽ നടന്ന അങ്കണവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലാണ് അങ്കണവാടി കുട്ടികൾക്കുള്ള പരിഷ്‌കരിച്ച 'മാതൃക ഭക്ഷണ മെനുമന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തത്.

ശങ്കുവിന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ട മന്ത്രി ശങ്കുവിന്റെ അഭിപ്രായം പരിഗണിച്ച് ഭക്ഷണ മെനു പരിശോധിക്കും എന്ന് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് വനിത ശിശുവികസന വകുപ്പ് വിവിധ തലങ്ങളിൽ യോഗം ചേർന്നാണ് കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തി ഭക്ഷണ മെനു പരിഷ്‌ക്കരിച്ചത്. മുട്ട ബിരിയാണിപുലാവ് ഒക്കെ ഉൾപ്പെടുത്തിയാണ് മെനു ക്രമീകരിച്ചിട്ടുള്ളത്. രണ്ട് ദിവസം വീതം നൽകിയിരുന്ന പാലും മുട്ടയും 3 ദിവസം വീതമാക്കി മാറ്റിയിട്ടുണ്ട്.

പരിഷ്‌ക്കരിച്ച ഭക്ഷണ മെനു അനുസരിച്ച് ഓരോ ദിവസവും വൈവിധ്യമായ ഭക്ഷണമാണ് നൽകുക. തിങ്കളാഴ്ച പ്രാതലിന് പാൽപിടികൊഴുക്കട്ട/ഇലയടഉച്ചഭക്ഷണമായി ചോറ്ചെറുപയർ കറിഇലക്കറിഉപ്പേരി/തോരൻപൊതുഭക്ഷണമായി ധാന്യംപരിപ്പ് പായസം. ചൊവ്വാഴ്ച പ്രാതലിന് ന്യൂട്രി ലഡുഉച്ചയ്ക്ക് മുട്ട ബിരിയാണി/മുട്ട പുലാവ്ഫ്രൂട്ട് കപ്പ്പൊതുഭക്ഷണമായി റാഗി അട. ബുധനാഴ്ച പ്രാതലിന് പാൽപിടികൊഴുക്കട്ട/ഇലയടകടല മിഠായിഉച്ചയ്ക്ക് പയർ കഞ്ഞിവെജ് കിഴങ്ങ് കൂട്ട് കറിസോയ ഡ്രൈ ഫ്രൈപൊതുഭക്ഷണം ഇഡ്ഢലിസാമ്പാർപുട്ട്ഗ്രീൻപീസ് കറി. വ്യാഴാഴ്ച രാവിലെ റാഗിഅരി-അട/ഇലയപ്പംഉച്ചയ്ക്ക് ചോറ്മുളപ്പിച്ച ചെറുപയർചീരത്തോരൻസാമ്പാർമുട്ടഓംലറ്റ്പൊതുഭക്ഷണമായി അവൽശർക്കരപഴം മിക്സ്.

വെള്ളിയാഴ്ച പ്രാതലായി പാൽകൊഴുക്കട്ടഉച്ചഭക്ഷണമായി ചോറ്ചെറുപയർ കറിഅവിയൽഇലക്കറിതോരൻപൊതുഭക്ഷണമായി ഗോതമ്പ് നുറുക്ക് പുലാവ്. ശനിയാഴ്ച രാവിലെ ന്യൂട്രി ലഡുഉച്ചയ്ക്ക് വെജിറ്റബിൾ പുലാവ്മുട്ടറൈത്തപൊതു ഭക്ഷണമായി ധാന്യ പായസം എന്നിവ നൽകുന്നതാണ്.

ഓരോ വിഭവങ്ങൾ തയ്യാറാക്കുന്നതിനുള്ള ചേരുവകളും അവയിൽ അടങ്ങിയിരിക്കുന്ന ഊർജംപ്രോട്ടീൻ എന്നിവയടങ്ങിയ പോഷകമൂല്യവും ഉൾപ്പെടെയുള്ള വിവരങ്ങളും ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.