യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി വി.കെ.സനോജിനെ നിയമിച്ചു
 
                                    തിരുവനന്തപുരം: യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിനെ നിയമിച്ചു. വൈസ് ചെയര്‍മാനായിരുന്ന എസ്.സതീഷ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായ പശ്ചാത്തലത്തിലാണ് പുതിയ നിയമനം.
യുവജനങ്ങളുടെ ക്ഷേമവും വികസനവും, പട്ടികജാതി, പട്ടിക വര്‍ഗ യുവജനങ്ങളുടെ ഭൗതികവും സാംസ്കാരികവും, സാഹിത്യവും, ശാസ്ത്രപരവും, തൊഴില്‍പരവുമായ വികസനത്തിന് ഉതകുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ് യുവജന ക്ഷേമ ബോര്‍ഡിന്റെ ലക്ഷ്യം.
മന്ത്രി സജി ചെറിയാനാണ് ബോര്‍ഡ് ചെയര്മാന്.1955 ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ് യുവജന ക്ഷേമ ബോര്‍ഡ്                        
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 




 
                                                                                                                                             
                                                                                                                                             
                                                                                                                                             
                                             
                                             
                                             
                                             
                                             
                                            