നഴ്‌സിംഗ് : മൂന്നാം ഘട്ട അലോട്ട്‌മെന്റ്

Sep 18, 2026
നഴ്‌സിംഗ് : മൂന്നാം ഘട്ട അലോട്ട്‌മെന്റ്

ഈ വർഷത്തെ പ്രൊഫഷണൽ ഡിഗ്രി ഇൻ നഴ്‌സിംഗ് & അലൈഡ് ഹെൽത്ത് സയൻസ് കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി സെപ്റ്റംബർ 22 നകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. അലോട്ട്‌മെന്റ് മെമ്മോയും സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 23 നകം അതത് കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.