അന്തിമ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു
ജൂൺ 10 ന് പ്രസിദ്ധീകരിച്ച എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ സംബന്ധിച്ച് ലഭിച്ച പരാതികൾ വിദഗ്ദ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമാണ് അന്തിമ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചത്.
തിരുവനന്തപുരം : 2024 ജൂൺ 5 മുതൽ 10 വരെ കേരളത്തിലെ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലും, കൂടാതെ മുംബൈ, ഡൽഹി, ദുബായ് എന്നിവിടങ്ങളിലും വച്ച് നടത്തിയ 2024-25 അധ്യയന വർഷത്തെ എൻജിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (സിബിടി) പ്രവേശന പരീക്ഷകളുടെ അന്തിമ ഉത്തരസൂചികകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. ജൂൺ 10 ന് പ്രസിദ്ധീകരിച്ച എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ സംബന്ധിച്ച് ലഭിച്ച പരാതികൾ വിദഗ്ദ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തിയ ശേഷമാണ് അന്തിമ ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചത്. വിശദമായ വിവരങ്ങൾക്ക്: www.cee.kerala.gov.in, ഫോൺ: 0471 2525300