ബി.ടെക് എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
എൽ.ബി.എസ് സെന്ററിന് കീഴിലെ ഈ രണ്ടു എഞ്ചിനീയറിംഗ് കോളേജുകളിലെയും പ്രോഗ്രാമുകൾ എൻ.ബി.എ അക്രഡിറ്റഡ് ആണ്.

തിരുവനന്തപുരം : എൽ. ബി. എസ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര എൽ. ബി. എസ്. വനിതാ എഞ്ചിനീയറിംഗ് കോളേജിലേക്കും കാസർഗോഡ് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിലേക്കും ബി.ടെക് എൻ.ആർ.ഐ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ് സെന്ററിന് കീഴിലെ ഈ രണ്ടു എഞ്ചിനീയറിംഗ് കോളേജുകളിലെയും പ്രോഗ്രാമുകൾ എൻ.ബി.എ അക്രഡിറ്റഡ് ആണ്. തത്ഫലമായി ഇവിടെ നിന്നും പാസാകുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ തുടർപഠനത്തിന് കൂടുതൽ സാധ്യതകൾ ലഭ്യമാകും. സിവിൽ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്കാണ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചത്. കീം പ്രവേശനപരീക്ഷ യോഗ്യത നിർബന്ധമല്ല. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 26. കൂടുതൽ വിവരങ്ങൾക്ക് : www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. കൂടാതെ 9895983656, 9995595456 (പൂജപ്പുര), 9496358213 (കാസർഗോഡ്) എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടാം.