കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് റേറ്റിങ് സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി റിയാസ്
നിയമസഭയിലെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്ക് റേറ്റിങ് കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിയമസഭയിലെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ട്രയല്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേരള ടൂറിസത്തിന്റെ മാര്‍ക്കറ്റിങ് കാമ്പയിന്‍ രൂപവത്കരണത്തിന് സഞ്ചാരികളുടെ അഭിപ്രായ സര്‍വ്വേ ഏജന്‍സി മുഖാന്തിരം ടൂറിസം വകുപ്പ് നടത്താറുണ്ട്. കേരളത്തില്‍ മികച്ച അനുഭവം ഒരുക്കാന്‍ സര്‍ക്കാര്‍ ഡെസ്റ്റിനേഷന്‍ റേറ്റിങ് പദ്ധതി കൊണ്ടുവരാന്‍ തീരുമാനിച്ച വിവരം അറിയിക്കുകയാണ്. ഇതിന്റെ ട്രയല്‍ തിരുവനന്തപുരം ജില്ലയില്‍ നടത്തിയിരുന്നു.' -മന്ത്രി പറഞ്ഞു.'സഞ്ചാരികള്‍ എത്തിചേരുന്ന ഇടങ്ങളില്‍ ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് അവിടുത്തെ സൗകര്യങ്ങളെ റേറ്റ് ചെയ്ത് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സാധിക്കും. ഈ നിലയില്‍ നമ്മുടെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം നമുക്ക് വര്‍ധിപ്പിക്കാനാകും.' -മന്ത്രി കൂട്ടിച്ചേര്‍ത്തു.വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ നിലവാരം വര്‍ധിപ്പിക്കുന്നതിന് ഡെസ്റ്റിനേഷന്‍ റേറ്റിങ് സമ്പ്രദായം ഏര്‍പ്പെടുത്തുമോയെന്നും വിദേശ-ആഭ്യന്തര വിനോദസഞ്ചാരികളില്‍ നിന്നും അഭപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്നുമുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം സഭയെ അറിയിച്ചത്.